ആര്.എസ്.എസ് നേതാവ് പ്രനൂബ് ബാബു കീഴടങ്ങി പി. ജയരാജനെ വധിക്കാന്‍ ക്വട്ടേഷനെടുത്തയാളെന്ന് പൊലിസ്
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ ആര്.എസ്.എസ് പ്രവര്ത്തകന് കീഴടങ്ങി. തലശേരി കതിരൂര്‍ സ്വദേശി പ്രനൂബ് ബാബുവാണ് കോടതിയില്‍ കീഴടങ്ങിയത്.
കൂത്തുപറമ്പ് കോടതിയില്‍ കീഴടങ്ങിയ പ്രനൂബിനെ റിമാന്‍ഡ് ചെയ്തു. സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന മോഹനനെ കൊലപ്പെടുത്തിയ കേസിലാണ് പ്രനൂബ് കീഴടങ്ങിയത്.
ഈ കേസില്‍ പതിമൂന്നാം പ്രതിയാണ് പ്രനൂബ്. അതേസമയം സി.പി.എം ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ പദ്ധതി തയാറാക്കിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാര്‍ച്ച് 17 നാണ് പി. ജയരാജന് വധഭീഷണിയുണ്ടെന്ന് കാട്ടി പൊലിസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ജയരാജനെ വധിക്കാന്‍ പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ നിയോഗിച്ചെന്നാണ് ജില്ലാ പൊലിസ് മേധാവി അടിയന്തരപ്രാധാന്യത്തോടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."