HOME
DETAILS

പൊലിസ് സ്റ്റേഷനിലെ സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
March 28 2018 | 07:03 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b

 

തൃശൂര്‍ : പുതുക്കാട് പൊലിസ് സ്റ്റേഷനില്‍ വെല്‍ഡിംഗ് ജോലിക്കിടയില്‍ നടന്ന സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ ബധിരനും മൂകനുമായ യുവാവിനി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തൃശൂര്‍ ചിറ്റിലപ്പിള്ളി പൂലോത്ത് വളപ്പില്‍ ശോഭനാ രാമചന്ദ്രന്റെ മകന്‍ പ്രേംകുമാറിനു ധനസഹായം നല്‍കണമെന്നാണു കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്. പ്രേംകുമാറിന്റെ ചികിത്സക്കു വേണ്ടി ഇതിനകം ആറു ലക്ഷത്തിലേറെ രൂപ ചെലവായതായി അമ്മ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 2017 ജൂലായ് 12 നു പുതുക്കാട് പൊലിസ് സ്റ്റേഷനിലാണു സംഭവം.
സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടി മുതലുകള്‍ സുരക്ഷിതമാക്കുന്നതിനു മറയുണ്ടാക്കുന്ന ജോലിക്കിടയിലാണു തീപ്പൊരി വീണു ഉഗ്രസ്‌ഫോടനമുണ്ടായത്. ശരീരമാസകലം പൊള്ളലേറ്റ പ്രേംകുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 25000 രൂപ മാത്രമാണു പൊലിസുകാര്‍ നല്‍കിയത്.
സംഭവത്തില്‍ വെല്‍ഡിംഗ് കരാറുകാരനെതിരെ കേസെടുത്തു അന്വേഷണം നടത്തിവരുന്നതായി പൊലിസ് കമ്മീഷനെ അറിയിച്ചു. പ്രേംകുമാറിനു സഹായം നല്‍കണമെന്ന ശുപാര്‍ശ സര്‍ക്കാരിനു അയച്ചിട്ടുണ്ടെന്നു ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു. നിയമപാലനത്തിനും നീതിനിര്‍വഹണത്തിനും മനുഷ്യന്‍ ആശ്രയിക്കുന്ന സ്ഥാപനമാണു പൊലിസ് സ്റ്റേഷനെന്നു കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
സ്റ്റേഷന്‍ വളപ്പിനകത്തുണ്ടായ സ്‌ഫോടനം നിയമവിരുദ്ധ ശക്തികള്‍ സൃഷ്ടിച്ചതാണെന്നു ആരും അവകാശപ്പെടുന്നില്ല. ഭിന്നശേഷിക്കാരനായ യുവാവിനു സ്റ്റേഷനില്‍ സ്‌ഫോടനം ഉണ്ടായി പരുക്കേറ്റതില്‍ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്വം പൊലിസിനുണ്ടെന്നു കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പ്രേംകുമാറിന ുമെച്ചപ്പെട്ട ചികിത്സ ലഭിക്കണം. അതിനു സര്‍ക്കാര്‍ സമാശ്വാസം നല്‍കണം. ഭിന്നശേഷിക്കാരനായ വ്യക്തിക്കു പൊലിസില്‍ നിന്നു ലഭിക്കേണ്ട പരിരക്ഷ ലഭ്യമാകാതിരിക്കുന്നതു മനുഷ്യാവകാശ ലംഘനമാണെന്നു കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും തൃശൂര്‍ മേഖലാ ഐ.ജിക്കും അയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago