HOME
DETAILS
MAL
സുരക്ഷ ശക്തമാക്കി ഫേസ്ബുക്ക്
backup
March 29 2018 | 01:03 AM
ന്യൂയോര്‍ക്ക്: 50 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്ന്നുതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി ഫേസ്ബുക്ക്.
ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരിശോധിക്കാനും അത് എളുപ്പത്തില്‍ എഡിറ്റ് ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.
പുതിയ സംവിധാനത്തിന്റെ ഉപയോഗം ബ്ലോഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ നേരത്തെ തയാറാക്കിയതാണെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഫേസ്ബുക്കിന്റെ പുതിയ സുരക്ഷാ ഉപകരണത്തിനെതിരേ ന്യൂസിലന്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ നിയമ സംവിധാനങ്ങളെ തകര്‍ക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."