HOME
DETAILS

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

  
November 19 2024 | 16:11 PM

Dibba-Fujairah Winter Camping Explore the Best Sites

ഫുജൈറ: ശൈത്യകാലത്തിന് തുടക്കമായതോടെ ദിബ്ബ പര്‍വത പ്രദേശങ്ങളില്‍ കൂടാരങ്ങള്‍ ഒരുങ്ങുകയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വലിയ തിരക്കാണ് ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ കൂടാരങ്ങള്‍ സ്ഥാപിക്കാനായി കാണപ്പെടുന്നത്. വാരാന്ത്യ ദിനങ്ങളില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ ദിവസങ്ങളോളം കുടുംബസമേതം ഈ കൂടാരങ്ങളില്‍ സമയം ചെലവഴിക്കും. ദേശീയ ദിന അവധി കൂടി എത്തുന്നതോടെ വലിയ തിരക്കായിരിക്കും ഇവിടെ അനുഭവപ്പെടുക. അവധിക്കാലം പൂര്‍ണമായും ചെലവഴിക്കാവുന്ന തരത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മനോഹരമായ വലിയ ടെന്റുകളും ഇവിടെ നിര്‍മിക്കാറുണ്ട്.  

അബൂദബി, ദുബൈ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമായ കുടുംബങ്ങളാണ് കൂടുതലായും ഇവിടെ എത്താറുള്ളത്. ഇവിടെ രാത്രി തങ്ങാന്‍ ആവശ്യമായ രീതിയില്‍ ടെന്റുകള്‍ സ്ഥാപിക്കാന്‍ ദിബ്ബ മുനിസിപ്പാലിറ്റിയുടെ അനുവാദം നിര്‍ബന്ധമാണ്. ഇതുവരെ ഏകദേശം 385 പെര്‍മിറ്റുകള്‍ നല്‍കിയതായി ദിബ്ബ മുനിസിപ്പാലിറ്റി ഡയറക്ടര്‍ എന്‍ജിനീയര്‍ ഹസന്‍ സാലം അല്‍ യമാഹി പറഞ്ഞു.  

പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ പാലിക്കാന്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും മുനിസിപ്പാലിറ്റി സജ്ജീകരിച്ചിട്ടുണ്ട്. 

രാത്രികാലങ്ങളിലെ സുരക്ഷ, വിനോദസഞ്ചാര മേഖലകളിലെ പൊതു ശുചിത്വം, ക്യാമ്പിങ് കാലയളവില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍, സന്ദര്‍ശകരുടെ അന്വേഷണങ്ങളും പരാതികളും സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഓഫിസ് എന്നിവയെല്ലാം മുനിസിപ്പാലിറ്റി ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും മുനിസിപ്പാലിറ്റി ശ്രദ്ധ ചെലുത്തുന്നുണ്ട്.

Discover the ultimate winter camping experience in Dibba-Fujairah's breathtaking mountain regions. Explore top campsites, activities, and essentials for a memorable adventure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും; സമ്മേളനം മാർച്ച് 28 വരെ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-16-01-2025

PSC/UPSC
  •  5 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ മലയാളി നായകന്റെ കരുത്തിൽ മഹാരാഷ്ട്രയെ വീഴ്ത്തി വിദര്‍ഭ ഫൈനലില്‍

Cricket
  •  5 days ago
No Image

കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; തീ ആളി പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം തുടരുന്നു

Kerala
  •  5 days ago
No Image

താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

latest
  •  5 days ago
No Image

ലൈഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് സംവിധായകന്‍ രഞ്ജിത്ത്

Kerala
  •  5 days ago
No Image

ചത്തീസ്‌ഗഢിൽ വീണ്ടും ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ വധിച്ചു

National
  •  5 days ago
No Image

രഞ്ജി ട്രോഫിയിൽ ഡൽഹിയെ നയിക്കാൻ പന്ത്; കോഹ്ലി കളിക്കുമോ എന്ന് നാളെ അറിയാം

Cricket
  •  5 days ago
No Image

ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു; രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ ദമ്പതികളടക്കം 4 പേർ മരിച്ചു

Kerala
  •  5 days ago
No Image

ആലപ്പുഴ; പ്രഭാത സവാരിക്കിടെ സ്വകാര്യ ബസ് ഇടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു

Kerala
  •  5 days ago