തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോര്‍ട്ട്
കൊച്ചി: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ കടുത്ത വിമർശനവുമായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിലാണ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം അലങ്കോലമായതിൻ്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മർദമാണെന്നും റിപ്പോർട്ടിൽ പറയുന്നു.സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്.
പൂരം നടത്തിപ്പുമായോ തിരുവമ്പാടി ദേവസ്വവുമായോ ബന്ധമില്ലാത്തവരെ ചർച്ചയിൽ കൊണ്ടുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായെന്നും സംശയിക്കുന്നുണ്ട്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു. താൻ ഇടപെട്ട് എല്ലാം ശരിയാക്കി എന്ന അസത്യവാർത്തയും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇതെല്ലാം പൂരം അലങ്കോലമാക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന് ശരിവെക്കുന്ന തരത്തിലുള്ളതാണ്. വരും വർഷത്തെ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ടിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."