HOME
DETAILS
MAL
മലയോര പാതകള്‍ ഹൈടെക്കാകുന്നു
backup
March 30 2018 | 01:03 AM
കിളിമാനൂര്‍: കടയ്ക്കല്‍, കുമ്മിള്‍, കല്ലറ ഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് അനുഗ്രഹമായി മലയോര പാതകള്‍ ഹൈടെക്കാകുന്നു. ഇത് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകും.
അടയമണ്‍ തൊളിക്കുഴി ആനന്ദന്‍മുക്ക് മൊട്ടക്കുഴി റോഡ് ആധുനിക ബി.എം ആന്‍ഡ് ബി.സി ടെക്നോളജിയില്‍ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുറവന്‍കുഴിയില്‍ നിന്ന് അടയമണ്‍ വരെ മൂന്നുകോടി ചെലവില്‍ നവീകരിച്ച് കഴിഞ്ഞു.മൊത്തം 12 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മലയോര പാതകളില്‍ നടപ്പിലാക്കുന്നത്. റോഡ് പൂര്‍ത്തീകരിക്കുന്നതോടെ പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മലയോര വികസനവും സാധ്യമാകും.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും റോഡ് പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ബി.സത്യന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."