HOME
DETAILS

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

  
Web Desk
October 27, 2024 | 3:50 PM

Jobs in Dubai Aviation Sector

അബുദബി: ആറു വർഷത്തിനുള്ളിൽ ദുബൈ വ്യോമയാന മേഖലയിൽ വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന് റിപോർട്ട് 2030 ഓടെ മേഖലയിൽ 1,85,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നാണ് ഓക്സ്ഫോർഡ് എക്കണോമിക്സിന്റെ റിപോർട്ട് ഇതോടെ വ്യോമയാന മേഖലയിൽജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 8,16,000 ആയി ഉയരും. നിലവിൽ 6,31,000 പേർ വ്യോമയാന മേഖലയിൽ ചെയ്യുന്നുണ്ട് . ഇതിൽ 1,03,000 തൊഴിലാളികളാണ് വ്യോമയാന മേഖലയുമായി നേരിട്ട് പ്രവർത്തിക്കുന്നത്. 2300 കോടി ദിർഹമാണ് കഴിഞ്ഞ വർഷം ഇവർക്ക് ശമ്പളമായി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ദുബൈയുടെ സമ്പദ്വ്യവസ്ഥയിൽ വ്യോമയാന മേഖലയുടെ സ്വാധീനം എന്ന വിഷയത്തിലാണ് ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്‌ഫോർഡ് എക്കണോമിക്സ് ആണ് പഠനം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാനിരിക്കുന്ന ആൽ മക്‌തും അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും കൂടുതൽ തൊഴിലാസരങ്ങൾ സൃഷ്ടിക്കപ്പെടുക. 1,32,000 നിയമനങ്ങളാണ് ഇവിടെനിന്ന് പ്രതീക്ഷിക്കുന്നത്. കോവിഡിനുശേഷം ശക്ത മായ തിരിച്ചുവരവാണ് വ്യോമയാന മേഖലയിലുണ്ടായത്. ഈ മേഖല ദുബൈയുടെ വളർച്ചയിൽ ശക്തമായ പങ്കും വഹിക്കുന്നു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈനുകളായ എമിറേറ്റ്സും ഫ്ലൈ ദുബൈയും കോവിഡിനുശേഷം ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു.

 എമിറേറ്റ്സ് എയർലൈൻ, ദുബൈ എയർപോർട്ടുകൾ, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങൾ എന്നിവ 2030 ഓടെ 24,000 നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം മേഖലയിൽ 1,03,000 നിയമനങ്ങളാണ് നടന്നത്. 2030ഓടെ ഇത് 1,27,000 ആയി ഉയരും. ദുബൈ എയർലൈനുകൾ 2023 അവസാനത്തോടെ 81,000 നേരിട്ടുള്ള നിയമനങ്ങളാണ് നടത്തിയത്. ഇത് 2030ഓടെ 1,04,000 ആയി വർധിച്ചേക്കും.

Description: Dubai’s aviation sector offers numerous job opportunities, driven by rapid industry growth and expansion. Roles range from pilots, air traffic controllers, and cabin crew to ground operations, customer service, engineering, and airport management. With the UAE’s commitment to becoming a global aviation hub, Dubai is an ideal destination for professionals seeking a career in aviation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  5 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  5 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  5 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  5 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  5 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  5 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  5 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  5 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  5 days ago
No Image

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago