ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ സജീവസ്വരൂപമായിരുന്നു ചുളൂര്‍: ശൂരനാട് രാജശേഖരന്‍
കൊല്ലം: എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ഉല്‍ഘോഷിച്ച മഹാത്മജിയുടെ ജീവിതദര്‍ശനങ്ങളുടെ സജീവസ്വരൂപമായിരുന്നു ചുളൂര്‍ജി എന്നും ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഗാന്ധിജി ചെലുത്തിയ അസാമാന്യ സ്വാധീനമായിരുന്നു ശതാബ്ദി പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലങ്ങളില്‍ ഊര്‍ജ്ജസ്രോതസ്സായി നിലനിന്നിരുന്നതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ ചുളൂര്‍ ഭാസ്‌കരന്‍ നായര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് കെ.പി.സി.സി വിചാര്‍വിഭാഗ് സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളിലും യുവാക്കളിലും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ അവിരാമം പ്രവര്‍ത്തിച്ച ചുളൂരിന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാന്‍ ജി.ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാനവാസ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപവര്‍മ്മ തമ്പാന്‍, സൂരജ് രവി, എസ്. വിപിനചന്ദ്രന്‍, എസ്. ശ്രീകുമാര്‍, ആദിക്കാട് മധു, എന്‍. ഉണ്ണികൃഷ്ണന്‍, എം. സുജെയ്, പ്രാക്കുളം ജയപ്രകാശ്, പ്രൊഫ. സാം പനംക്കുന്നേല്‍, ജോണ്‍സണ്‍ വൈദ്യന്‍, ആര്‍. സുമിത്ര, സാജു നല്ലെപറമ്പില്‍, സി.പി. ബാബു, ഗീതാകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."