ചെങ്ങന്നൂരില്‍ ഭൂരിപക്ഷവും മദ്യപിക്കുന്നവരെന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം
കൊച്ചി: ചെങ്ങന്നൂരിലെ ബഹുഭൂരിപക്ഷവും മദ്യപിക്കുന്നവരാണെന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി. രാജു. ബാറുകള്‍ തുറക്കുന്നത് ഇവര്‍ക്ക് താല്പര്യമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് ഔട്ട്ലെറ്റ് തുറക്കുന്നതു സംബന്ധിച്ച ചോദ്യത്തിനെ തുടര്‍ന്നായിരുന്നു രാജുവിന്റെ പ്രതികരണം.
എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യവര്‍ജനത്തിന് ഇതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യത്തിന് തിയറ്ററില്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ വിശദീകരിച്ചു പരസ്യം നല്‍കുന്നുണ്ടെന്നായിരുന്നു മറുപടി.
വിമുക്തി പദ്ധതി പ്രകാരവും മദ്യവര്‍ജനമെന്ന എല്‍.ഡി.എഫ് നയം സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാരായ തൊഴിലാളി പുനരധിവാസ യൂനിയന്‍ (എ.ഐ.ടി.യു.സി) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി. രാജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."