ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: സമ്മര്‍ സ്‌പെഷല്‍ കോച്ചിങ് ക്യാംപ് നാല് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍
നിലമ്പൂര്‍: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വേനല്‍ക്കാല കായിക പരിശീലന ക്യാംപ് ഏപ്രില്‍ നാല് മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കും. കുട്ടികളിലെ കായികാഭിരുചി നേരത്തെ തന്നെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിന് കൂടി ലക്ഷ്യമിട്ടാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. 14 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് ക്യാംപില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുക.
ക്യാംപുകളുടെ ജില്ലാതല ഉദ്ഘാടനം നാലിന് വൈകിട്ട് അഞ്ചിന് മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ ജില്ലാകലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. ഇനങ്ങളും കേന്ദ്രങ്ങളും: 1. ഫുട്‌ബോള്‍: കോട്ടപ്പടി സ്റ്റേഡിയം മലപ്പുറം, വി.എം.സി ജി.എച്ച്.എസ്.എസ് ഗ്രൗണ്ട് വണ്ടൂര്‍, വൈ.എഫ്.സി ഗ്രൗണ്ട് മൂര്‍ക്കനാട്, ഡി.യു.എച്ച്.എസ്.എസ് ഗ്രൗണ്ട് തൂത, പഞ്ചായത്ത് മിനി സ്റ്റേഡിയം വള്ളിക്കുന്ന്. 2) ഖൊഖൊ: ജി.എച്ച്.എസ്.എസ് ഗ്രൗണ്ട് നിറമരുതൂര്‍, ജി.എച്ച്.എസ്.എസ് ഗ്രൗണ്ട് ആതവനാട്, ആര്‍.എച്ച്.എസ്.എസ് ഗ്രൗണ്ട് രാമനാട്ടുകര. 3)വോളിബോള്‍: വള്ളിക്കുന്ന് അപ്പോളോ ക്ലബ്, വൈ.എഫ്.സി ഗ്രൗണ്ട് മൂര്‍ക്കനാട്. 4) ബാസ്‌കറ്റ്‌ബോള്‍: ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് മഞ്ചേരി, ബോള്‍ട്ടീസ് ക്ലബ് ചുങ്കത്തറ. 5)അത്‌ലറ്റിക്‌സ്: പി.എച്ച്.എസ്.എസ് ഗ്രൗണ്ട് പന്തല്ലൂര്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് മഞ്ചേരി. 6)ടേബിള്‍ ടെന്നീസ്: കോസ്‌മോ പൊളിറ്റന്‍ ക്ലബ് മഞ്ചേരി, കേന്ദ്രീയ വിദ്യാലയ മലപ്പുറം. 7) ഹോക്കി: പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മങ്കടവ്, ജി.ബി.എച്ച്.എസ്.എസ് മലപ്പുറം. 8) കബഡി: എം.ഐ.എച്ച്.എസ്.എസ് പൊന്നാനി, ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍. 9) റസ്‌ലിങ്: പി.ടി.എ്.എച്ച്.എസ്.എസ് താഴേക്കോട്. 10) ജൂഡോ: ജി.എച്ച്.എസ്.എസ് നെല്ലിക്കുത്ത്. 11) കനോയിങ് ആന്‍ഡ് കയാക്കിങ്: ബിയ്യം കായല്‍ പൊന്നാനി. 12) തയ്ക്വന്‍ഡോ: ജി.എല്‍.പി.എസ് കെ.പുരം, ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍, വി.എം.സി ജി.എച്ച്.എസ്.എസ് ഗ്രൗണ്ട് വണ്ടൂര്‍, ഐ.എസ്.എസ് എച്ച്. എസ്.എസ് പൊന്നാനി. 13)ഹാന്‍ഡ് ബോള്‍: സി.എച്ച്.എസ്.എസ് അടക്കാക്കുണ്ട്, പി.എം.എസ്.എ.പി.പി.എം.എച്ച്.എസ്.എസ് കക്കോവ്, എ.ഐ.സി അത്താണിക്കല്‍, വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂര്‍. 14)വെയിറ്റ് ലിഫ്റ്റിങ്: ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി. 15)റോളര്‍ സ്‌കേറ്റിങ്: കേന്ദ്രീയ വിദ്യാലയ മലപ്പുറം. 16)കളരിപ്പയറ്റ്: കെ.കെ.എസ് കളരി കാരാട്, എ.പി.എം കളരി ആലത്തൂര്‍പടി, സജിനി വല്ലഭട്ടകളരി കൊളത്തൂര്‍, ശ്രീകല തൃപ്രങ്ങോട്ട് വല്ലഭട്ട കളരി, കെ.എം.എസ് കളരി വൈലത്തൂര്‍, കെ.എം.എസ് കളരി പറപ്പൂര്‍, വി.കെ.എം കളരി പൊന്നാനി. ദേശീയ സംസ്ഥാന തലത്തില്‍ കഴിവ് തെളിയിച്ച മികച്ച കോച്ചുമാരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം.
പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കളിക്കാനുള്ള കിറ്റും സഹിതം നാലിന് വൈകീട്ട് നാലിന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. ഫോണ്‍: 0483 2 734 701.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."