HOME
DETAILS

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിക്കുന്നു

  
backup
March 30 2018 | 02:03 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%aa

തൊടുപുഴ: പരീക്ഷക്കാലം പിന്നിട്ടിട്ടും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ കുറവില്ല. പ്രതിദിന ഉപഭോഗം 80 ദശലക്ഷം യൂനിറ്റിലേക്ക് അടുക്കുകയാണ്. 79.25 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിലെ ഉപഭോഗം.
ഇപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്. 2017ലെ കൂടിയ പ്രതിദിന വൈദ്യുതി ഉപഭോഗം 77.58 ദശലക്ഷം യൂനിറ്റായിരുന്നു. 2016 ഏപ്രില്‍ 26നായിരുന്നു ചരിത്രത്തിലെ ഉയര്‍ന്ന ഉപഭോഗം രേഖപ്പെടുത്തിയത്, 80.6 ദശലക്ഷം യൂനിറ്റ്. ഇങ്ങനെ പോയാല്‍ ഇക്കുറി ഈ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് വിലയിരുത്തല്‍.
അന്തരീക്ഷത്തില്‍ മഴക്കാറുള്ളതിനാല്‍ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇത് എര്‍കണ്ടീഷണറുകളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയിരിക്കുകയാണ്. 2017ല്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ പല പദ്ധതികള്‍ക്കും താഴിട്ടിരുന്നു. എന്നാല്‍ ഇക്കുറി ജലശേഖരം തൃപ്തികരമായതിനാല്‍ പമ്പിങ് പൂര്‍ണതോതില്‍ നടക്കുന്നുണ്ട്. ഇതു വൈദ്യുതി ഉപഭോഗം ഉയരാന്‍ ഒരു കാരണമായെന്നാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്ററിന്റെ വിലയിരുത്തല്‍.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിക്കുന്നതോടെ വൈദ്യുതി ഉപഭോഗത്തില്‍ കുറവുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ ഇപ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഉപഭോഗം കുതിക്കുകയാണ്. പരീക്ഷാ ദിവസങ്ങളില്‍ ശരാശരി 74-76 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. പരീക്ഷ അവസാനിച്ച ഇന്നലെ ഉപഭോഗം 79.25 ദശലക്ഷം യൂനിറ്റ് രേഖപ്പെടുത്തിയത് കെ.എസ്.ഇ.ബിയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര വിഹിതവും പവര്‍ പര്‍ച്ചേഴ്‌സ് എഗ്രിമെന്റ് പ്രകാരമുള്ള വൈദ്യുതിയും തടസമില്ലാതെ ലഭിക്കുന്നതിനാല്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. 25.062 ദശലക്ഷം യൂനിറ്റാണ് ഇന്നലത്തെ ആഭ്യന്തര ഉല്‍പാദനം.
54.134 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു. മൊത്തം സംഭരണശേഷിയുടെ 47 ശതമാനം ജലം ഇപ്പോള്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്.
1931.864 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇത്രയും വെള്ളം കൊണ്ട് ഉല്‍പാദിപ്പിക്കാം.
കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 630.78 ദശലക്ഷം യൂനിറ്റ് അധികമാണിത്. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ പ്രതീക്ഷിക്കുന്ന നീരൊഴുക്ക് 104.788 ദശലക്ഷം യൂനിറ്റിനുള്ളതാണ്. അതേസമയം 99.39 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇന്നലെ വരെ അണക്കെട്ടുകളില്‍ എത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  22 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  22 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  22 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  22 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  22 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  22 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  22 days ago
No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  22 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  22 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  22 days ago