ഫെയിം ഇന്ത്യ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്‍ ഏറ്റുവാങ്ങി
ന്യൂ ഡല്‍ഹി: 2018ലെ ഫെയിം ഇന്ത്യ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ന്യൂ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വെച്ച് ഏറ്റുവാങ്ങി.
ഫെയിം ഇന്ത്യയും പ്രമുഖ സര്‍വേ ഏജന്‍സിയായ ഏഷ്യാ പോസ്റ്റും സംയുക്തമായി നടത്തിയ സര്‍വേയിലാണ് അവാര്‍ഡ് നിര്‍ണയിക്കപ്പെട്ടത്. കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനാണ് അവാര്‍ഡ് വിതരണം ചെയ്തത്. അവാര്‍ഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ പ്രത്യേകം ശ്ലാഘിച്ചു.
എം.പി നടത്തുന്ന പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ മാതൃകാപരമായിട്ടാണ് സഭ നോക്കികാണുന്നതെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ ഇത്രയേറെ ഇടപെട്ട് സംസാരിക്കണമെങ്കില്‍ അതിനായി നടത്തുന്ന കഠിനാധ്വാനവും ചിലവഴിക്കുന്ന സമയവും എത്രയേറെയാണെന്ന് വിസ്മയത്തോടെ ആലോചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെയും ലോകസഭാ നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്ന വിശദമായ സര്‍വേ നടത്തിയാണ് ജനങ്ങളുടെ ആശങ്കകകളുടെ ശക്തമായ ശബ്ദം എന്ന കാറ്റഗറിയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ ബെസ്റ്റ് പാര്‍ലമെന്റേറിയനായി തെരഞ്ഞെടുത്തത്.
25 വിഭാഗങ്ങളിലായി 9 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയില്‍ മണ്ഡലത്തില്‍ നിന്നും 87 അനുകൂല അഭിപ്രായം നേടിയതും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് നല്‍കുവാന്‍ അര്‍ഹനാക്കിയതെന്ന് ജൂറി പരാമര്‍ശിച്ചു.
വിജ്ഞാന്‍ ഭവനില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍, ഹരിഭായി ചൗദരി, കോണ്‍ഗ്രസ് നേതാവ് ജനാര്‍ധന്‍ ദ്വിവേദി, പത്മ ഭൂഷന്‍ ജേതാവ് ഡോ. ബിന്ദേഷ്വവര്‍ പതക്, ഐ.ടി.വി സി.എം.ഡി. കാര്‍ത്തികേയ് ശര്‍മ്മ, ഏഷ്യപോസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് രാജീവ് മിഷറ എന്നിവരുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."