മികച്ച സ്കോറിനായി ഇംഗ്ലണ്ട് പൊരുതുന്നു
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മികച്ച സ്കോറിനായി ഇംഗ്ലണ്ട് പൊരുതുന്നു.
കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെന്ന നിലയില്‍. 97 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ജോണി ബെയര്‍സ്റ്റോയുടെ കിടയറ്റ ഇന്നിങ്സാണ് ഇംഗ്ലീഷ് ബാറ്റിങിനെ തുണച്ചത്. കളി അവസാനിക്കുമ്പോള്‍ പത്ത് റണ്‍സുമായി ലീചാണ് ബെയര്‍സ്റ്റോയ്ക്കൊപ്പം ക്രീസില്‍.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ വീണ്ടും ട്രെന്റ് ബോള്‍ട്ട്- ടിം സൗത്തി സഖ്യത്തിന്റെ മാരക ബൗളിങാണ് വെട്ടിലാക്കിയത്. സൗത്തി അഞ്ചും ബോള്‍ട്ട് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി ആദ്യ ദിനത്തില്‍ ഇംഗ്ലീഷ് നിരയ്ക്ക് നഷ്ടമായ എട്ട് വിക്കറ്റുകളും പങ്കിട്ടു.
മുന്‍നിരയുടെ കൂട്ടത്തകര്‍ച്ചയില്‍ പരുങ്ങിപ്പോയ ഇംഗ്ലണ്ടിനെ ബെയര്‍സ്റ്റോ, മാര്‍ക് വുഡ് (52) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് രക്ഷിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ സന്ദര്‍ശകര്‍ 94 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ വീണ് തകര്‍ച്ച മുന്നില്‍ കണ്ടു. സ്റ്റോണ്‍മന്‍ (35), ജോ റൂട്ട് (37) എന്നിവരും അല്‍പ്പം പിടിച്ചുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."