പെണ്ണരങ്ങിന് തുടക്കമായി
കൊല്ലം: കുടുംബശ്രീ ജില്ലാ മിഷനും നീരാവില്‍ പ്രകാശ് കലാകേന്ദ്രവും സംയുക്തമായി നടത്തുന്ന വനിതാ കലാ സാംസ്‌കാരിക ശില്‍പശാല പെണ്ണരങ്ങിന് നീരാവില്‍ എസ്.എന്‍.ഡി.പി യോഗം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലയിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് സര്‍ഗവാസനയുള്ള പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കുകയാണ് ദ്വിദിന ക്യാംപിന്റെ ലക്ഷ്യം.
നര്‍ത്തകി നീന പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ മുഖ്യാഥിതിയായി. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ഗീതാകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എ. ജി സന്തോഷ്, പ്രകാശ് കലാകേന്ദ്രം പ്രസിഡന്റ് കെ.ബി ജോയ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.ആര്‍ അജു, ശില്‍പശാല ഡയരക്ടര്‍ ശ്രീജിത്ത് രമണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍. ബീന, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോഡിനേറ്റര്‍ സബൂറാ ബീവി പങ്കെടുത്തു.
സമ്മേളനത്തിന് ശേഷം കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഡ്രാമയുടെ 'മരണമാച്ച്'നാടകം അരങ്ങേറി. 'ഉടലിന്റെ സര്‍ഗാത്മക സ്വാതന്ത്ര്യം' എന്ന വിഷയത്തില്‍ അഭിനേതാവും നാടക പരിശീലകനുമായ മനു ജോസ്, 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന വിഷയത്തില്‍ നാടക പ്രവര്‍ത്തകന്‍ റജു ശിവദാസ് ക്ലാസെടുത്തു. ക്യാംപില്‍ 75 വനിതകളുണ്ട്.
സമാപന സമ്മേളനം വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. മേയര്‍ വി. രാജേന്ദ്ര ബാബു അധ്യക്ഷനും ചലച്ചിത്ര നടി ജലജ മുഖ്യാഥിതിയുമാകും. കെ.എന്‍ ബാലഗോപാല്‍, സി. അജോയ്, ചിഞ്ചുറാണി, പ്രസന്ന ഏണസ്റ്റ്, എ.കെ ഹഫീസ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."