ഓണ്‍ലൈന്‍ തട്ടിപ്പ്: വിദ്യാര്‍ഥിയുടെ പണം കവര്‍ന്നു
തലശ്ശേരി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ എം.ബി.എ വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അപഹരിച്ചതായി പരാതി. ധര്‍മടം സ്വദേശി സബിനത്തില് കെ.വി നിയാസിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40,000 ത്തിലധികം രൂപയാണ് നഷ്ട്ടപ്പെട്ടത്. സംഭവം സംബന്ധിച്ച് നിയാസ് ബാങ്ക് അധികൃതര്‍ക്കും സൈബര്‍ പൊലിസിലും പരാതി നല്കി. ബംഗളൂരുവില്‍ എം.ബി.എയ്ക്ക് പഠിക്കുന്ന നിയാസിന്റെ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ 9, 10 തിയതികളിലാണ് പണം നഷ്ടപ്പെട്ടത്. ഒന്‍പതാം തിയതി രാത്രി 11.25 ഓടെയാണ് നാലു തവണകളിലായി 36,401 രൂപയോളം പിന്‍വലിച്ചതായി മൊബൈലില്‍ അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് ബാങ്കധികൃതരുമായി ബന്ധപ്പെട്ട് എം.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസവും അക്കൗണ്ടില്‍ നിന്ന് രണ്ടുതവണയായി 4070 രൂപ പിന്‍വലിച്ചതായി അറിയിപ്പ് ലഭിച്ചു. അതേസമയം സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും നിയാസിന് പണം നഷ്ട്ടപ്പെട്ടതായി കണ്ടെത്തിയാല്‍ തിരികെ നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."