ഉടന്‍ വരുന്നു ഓപ്പോ എഫ് 7
സെല്‍ഫി പ്രേമികളുടെ മനംകവര്‍ന്ന ഓപ്പോ അത്യുഗ്രന്‍ ഫീച്ചറോടു കൂടിയുള്ള മറ്റൊരു പുതിയ ഫോണുമായാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. പുതിയ ഫോണായ ഓപ്പോ എഫ്- 7 തിങ്കളാഴ്ച മുംബൈയില്‍ പുറത്തിറക്കി. നിലവില്‍ ഒരു സ്മാര്‍ട്ട്‌ഫോണിന് ആവശ്യമായ എല്ലാ പ്രീമിയം പ്രത്യേകതയും ഈ മോഡലിനുണ്ട്. കാമറയുടെ ഉല്‍കൃഷ്ടതയാണ് ഓപ്പോയെ മറ്റുള്ള ഫോണുകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
ഇതിലെ എല്‍.ഇ.ഡി ഫ്‌ളാഷോടു കൂടിയ 25 മെഗാപിക്‌സല്‍ മുന്‍കാമറയും 16 മെഗാപിക്‌സല്‍ പിന്‍കാമറയും ഉപഭോക്താക്കളെ ആകര്‍ഷിക്കും വിധത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയില്‍ അധിഷ്ഠിതമായ കളര്‍ ഒ.എസ് 5.0 ആണ് ഓപ്പോ എ7 നില്‍ ഉപയോഗിച്ചിരിക്കുന്നത്.
4 ജിബി റാമും 64 ജി.ബി മെമ്മറിയുമുള്ള മോഡലിന് 21,990 രൂപയും 6 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള മോഡലിന് 26,990 രൂപയമാണ് വില. ഏപ്രില്‍ ഒന്‍പതിനാണ് 4 ജി.ബി മോഡല്‍ വില്‍പനയ്‌ക്കെത്തുന്നത്. ഓണ്‍ലൈനായും ഷോപ്പുകള്‍ വഴിയും ഒരേസമയം ഈ മോഡല്‍ ലഭ്യമാകും.
ഡുവല്‍ സിം, 6.23 ഇഞ്ച് ഫുള്‍ എച്ച് ഡി (1080*2280 പിക്‌സല്‍) ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ, 3400 എം.എ.എച്ച് ബാറ്ററിയും 15 മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്പ് തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. അതോടൊപ്പം ഒരു വര്‍ഷത്തെ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് സൗകര്യത്തോടെയാണ് ഈ മോഡല്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്ക് അഞ്ചു ശതമാനം കിഴിവ് ലഭിക്കും. കൂടാതെ ഓരോ ജിയോ സിം ഉപഭോക്താക്കള്‍ക്കും 120 ജി.ബി ഡാറ്റയും 1200 രൂപ കാഷ്ബാക്ക് ഓഫറുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."