കര്‍ശന നടപടി വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം)
കോട്ടയം: സര്‍ക്കാര്‍ ഭൂമി ഭൂമാഫിയക്കു വിറ്റുതുലക്കാനുള്ള സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജന. സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി. ഇതിലൂടെ സി.പി.ഐയുടെ പുറംപൂച്ച് മറനീക്കി പുറത്തുവന്നിരിക്കയാണ്. ഭൂമി തട്ടിപ്പില്‍ പാര്‍ട്ടിയുടെ താഴേതട്ട് മുതല്‍ സംസ്ഥാനതലം വരെ ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ റവന്യൂ മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല. ഭൂമി തട്ടിപ്പ് നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ ആവാസ കേന്ദ്രമായി എം.എന്‍ സ്മാരകമടക്കമുള്ള ഓഫിസുകള്‍ മാറിക്കഴിഞ്ഞതായാണ് ഇതെല്ലാം തെളിയിക്കുന്നത്.
ടാറ്റ, ഹാരിസണ്‍ അടക്കമുള്ള വന്‍കിട ഭൂമി കൈയേറ്റങ്ങളുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനു പിന്നിലും ഇതേ താല്‍പര്യം തന്നെയാണുള്ളത്. അഴിമതിക്കെതിരേ വീമ്പുപറയുന്ന സി.പി.ഐ നേതാക്കള്‍ക്കു ഈ സംസാരിക്കുന്ന തെളിവുകളോട് മുഖം തിരിക്കാനാകില്ലെന്നും പുതുശ്ശേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."