HOME
DETAILS
MAL
ദേശീയപാത വികസനം: പരാതി കേള്‍ക്കാന്‍പോലും മുഖ്യമന്ത്രി തയാറാകുന്നില്ല: കെ.പി.എ മജീദ്
backup
April 03 2018 | 02:04 AM
േേകാട്ടക്കല്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു ഭൂമി നഷ്ടപ്പെടുന്നവരുടെ പരാതി കേള്‍ക്കാന്‍പോലും മുഖ്യമന്ത്രി തയാറാകുന്നില്ലെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കോട്ടക്കല്‍ സ്വാഗതമാട്ട് ദേശീയപാത വികസന സര്‍വേയ്ക്കെതിരേ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു പിന്തുണ അറിയിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
സ്വന്തം ഭൂമിക്കും കുടിവെള്ളത്തിനുമായാണ് ഇവരുടെ സമരം. ഒരു നാടിന്റെ ജലസംഭരണിയായ 35 ഏക്കര്‍ നെല്‍വയലും ഒപ്പം 68 വീടുകളുമാണ് ദേശീയപാത വികസനത്തിന്റെ പേരില്‍ ഇവിടെ നഷ്ടമാകുന്നത്. ജനങ്ങളോടു ചര്‍ച്ച ചെയ്യാതെ വികസനം നടപ്പാക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."