കോട്ടക്കല്‍ ദേശീയപാത: സമരപന്തലിലേക്ക് പൊലിസ് ഇരച്ചു കയറി
കുറ്റിപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമിയും വീടും നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ ആരംഭിച്ച നിരാഹാര സമരപന്തലിലേക്ക് പൊലിസ് ഇരച്ചുകയറി. നിരാഹാരം അനുഷ്ഠിച്ചിരുന്ന അഡ്വ. ശബീനയെ പൊലിസ് ബലപ്രയോഗത്തിലൂടെ തിരൂര്‍ ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് മൂന്നര മണിയോടെ തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്കറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം എത്തിയാണ് ശബീനയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വള്ളുകുന്നന് റസിയ നിരാഹാര സമരം ആരംഭിച്ചു.
പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ പ്രശ്നമില്ലാതിരുന്ന ശബീനയെ പൊലിസ് വിട്ടയച്ചു. ശബീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലിസ് നടപടിയെ സമരക്കാര്‍ ചോദ്യം ചെയ്തു. ഇത് പൊലിസും സമരക്കാരും തമ്മില്‍ ഏറെ നേരം വാക്കേറ്റത്തിന് കാരണമായി. ആശുപത്രി വിട്ട അഡ്വ. ശബീന സമരപന്തലിലേക്ക് തിരിച്ചെത്തുമെന്ന് സമരക്കാര്‍ പറഞ്ഞു.
ബൈപാസ് വരുന്നതോടെ ഏറ്റവും കൂടുതല്‍ നാശനഷ്ട്ങ്ങളുണ്ടാകുന്ന പ്രദേശങ്ങളാണ് കോട്ടക്കല്‍, പാലച്ചിറമാട്. നാലര കീലോമീറ്ററിന്റെ പരിധിക്കുളളില്‍ കനത്ത നഷ്ടങ്ങളാണ് സംഭവിക്കുന്നത്. 86 കുടുംബങ്ങളുടെ വീടുകളും 28 ഏക്കര്‍ നെല്പാടവും പത്തോളം തണീര്തടങ്ങളും ഏഴ് ചിറകളും മൂന്നു തോടുകളും നഷ്ടമാകുന്ന പ്രദേശത്ത് ജലനിധിയുടെ ആറോളം കിണറുകളും പോളിച്ചുമാറ്റേണ്ട അവസ്ഥയിലാണ്. കുടിവെളള ക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളിലാണ് ഈ ജലനിധി കിണറുകള്‍ സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."