അഫ്ഗാന് ആക്രമണത്തില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എന്‍ അന്വേഷണം
കാബൂള്‍: താലിബാന് നിയന്ത്രണത്തിലുള്ള അഫ്ഗാന് ഗ്രാമത്തില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ ആക്രമണത്തെ കുറിച്ച് യു.എന്‍ അന്വേഷണം നടത്തുന്നു. കുന്ദുസ് പ്രവിശ്യയിലാണ് 40 ഗ്രാമീണര്‍ അഫ്ഗാന് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവിടെ ഒരു മതചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തിനു നേരെയായിരുന്നു ആക്രമണം.
ഭീകരവാദികളുടെ രഹസ്യയോഗം ലക്ഷ്യമിട്ടായിരുന്നു സൈന്യം ആക്രമണം നടത്തിയതെന്ന് അഫ്ഗാന് വൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. ദഷ്തെ അര്‍ച്ചി ജില്ലയിലെ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഗ്രാമീണര്‍ കൊല്ലപ്പെട്ട കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രാമത്തില്‍ യുവാക്കള്‍ വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ മനഃപാഠമാക്കിയാല്‍ നടത്തുന്ന പ്രത്യേക ചടങ്ങായ ദസ്താര്‍ ബന്ധിക്കിടെയാണ് ആക്രമണം നടന്നത്. അഫ്ഗാന് കാര്യങ്ങളുടെ ചുമതലയുള്ള യൂനൈറ്റഡ് നാഷന്‍സ് അസിസ്റ്റന്‍സ് ഇന്‍ അഫ്ഗാനിസ്താന്(യു.എന്‍.എ.എം.എ) സംഘമാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."