HOME
DETAILS
MAL
കീഴാറ്റൂരില്‍ സി.പി.എമ്മിന്റേത് മാഫിയാ പാസ്: പി.കെ കൃഷ്ണദാസ്
backup
April 04 2018 | 05:04 AM
തളിപ്പറമ്പ്: കീഴാറ്റൂരിലൂടെ സി.പി.എം നിര്‍മിക്കാന്‍ പോവുന്നത് ബൈപാസല്ല മാഫിയാ പാസാണെന്ന് ബി.ജെ. പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കോടികളുടെ മണ്ണുകച്ചവടമാണ് സി.പി.എം അതിലൂടെ നടത്താന്‍ പോകുന്നത്. സി.പി.എമ്മിന്റെ പിടിവാശിയാണ് കീഴാറ്റൂര്‍ സമരത്തെ ഇത്രയധികം വഷളാക്കിയത്. ഒരു കാലത്ത് വയല്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ തന്നെ വയല്‍ നികത്തുന്നു എന്ന വിരോധാഭാസമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിലെ കുത്തക മുതലാളിമാരെ സംരക്ഷിക്കാനാണ് ബൈപാസ് കീഴാറ്റൂര്‍ വഴി കൊണ്ടുപോയത്. ഇതിനു പിന്നില്‍ വലിയ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പേരു വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. വയല്‍ക്കിളികള്‍ നടത്തുന്ന സമരം വിജയിക്കുന്നതു വരെ എല്ലാ പിന്തുണയും നല്‍കുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."