എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ തസ്തിക: എല്‍ദോ എബ്രഹാം എം.എല്‍.എ മന്ത്രിയ്ക്ക് കത്തയച്ചു
മൂവാറ്റുപുഴ: ജില്ലയിലെ മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ റവന്യൂ വകുപ്പ് മന്ത്രിയ്ക്ക് കത്ത് നല്‍കി.
ജില്ലയിലെ എല്‍.ആര്‍.ഡെപ്യൂട്ടി കളക്ടര്‍ തസ്തിക ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ക്ക് എല്‍.ആര്‍ ഡെപ്യൂട്ടികലക്ടറുടെ അധിക ചുമതല നല്‍കിയിട്ടുïങ്കിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വിവിധ പദ്ധതികള്‍ക്ക് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ കാരണം എല്‍.ആര്‍ വകുപ്പില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.
ഇത് മൂലം ഭൂമി പരിവര്‍ത്തനത്തിനായി നല്‍കിയ അപേക്ഷകള്‍ കെട്ടികിടക്കുകയാണ്. മാത്രമല്ല ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ലിസ്റ്റ് അംഗീകരിക്കാന്‍ കഴിയാത്തത് ആയിരകണക്കിനാളുകള്‍ക്ക് ദുരിതമായിരിക്കുകയാണ്.
പഞ്ചായത്തുകളില്‍ പത്ത് സെന്റും, നഗരസഭയില്‍ അഞ്ച് സെന്റും സ്ഥലത്തിന് അനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുï്. മാത്രവുമല്ല വര്‍ഷങ്ങളായി പരിവര്‍ത്തനം നടത്തിയ ഭൂമിയില്‍ 1350സ്‌കയര്‍ ഫീറ്റ് വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കാനും സര്‍ക്കാര്‍ ഉത്തരവുï്. നിലവിലെ ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി സ്ഥലപരിശോധന നടത്തി അപേക്ഷകന് വേറെ കരഭൂമിയില്ലന്ന് വില്ലേജ് ഓഫീസര്‍ സാക്ഷിപ്പെടുത്തി ജില്ലാ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയ്ക്ക് സമര്‍പ്പിക്കും. ജില്ലാ ലവല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ചുമതല ഫോര്‍ട്ടുകൊച്ചി സബ് കലക്ടറും ജില്ലാ പ്രിന്‍സിപ്പാള്‍ കൃഷി ഓഫീസറും അടങ്ങുന്ന കമ്മിറ്റിക്കാണ്. ഈ കമ്മിറ്റി കൂടിയിട്ടും മൂന്ന് മാസത്തോളമായി.
പഴയ ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് സമര്‍പ്പിച്ച അപേക്ഷകളടക്കം ജില്ലാ ലവല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി കെട്ടികിടക്കുകയാണ്. ഇതെല്ലാ നിലനില്‍ക്കുമ്പോഴാണ് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ ആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നതും.
തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ സാമ്പത്തീക സഹായത്തോടെ വീടുകള്‍ നിര്‍മിക്കുന്നതിനും ലൈഫ് ഭവന പദ്ധതിയില്‍ വീടുകള്‍ നിര്‍മിക്കുന്നതിനുമായി അഞ്ച് സെന്റ് സ്ഥലമുള്ള അനേകരാണ് ഭൂമി പരിവര്‍ത്തനത്തിനായി കാത്തിരിക്കുന്നതെന്നും എം.എല്‍.എ മന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."