വിവരാവകാശ കമ്മിഷന്‍ അംഗ നിയമനം: സര്‍ക്കാര്‍ നിയമോപദേശം തേടി
തിരുവനന്തപുരം: ഗവര്‍ണര്‍ തിരിച്ചയച്ച വിവരാവകാശ കമ്മിഷന്‍ അംഗ നിയമനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി.
സര്‍ക്കാര്‍ നിര്‍ദേശിച്ചവരുടെ യോഗ്യത അടക്കമുള്ള കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പട്ടിക ഗവര്‍ണര്‍ മടക്കിയിരുന്നു.
നിലവില്‍ സമര്‍പ്പിച്ച അംഗങ്ങളുടെ യോഗ്യതയും കേസിന്റെ വിശദാംശങ്ങളും നിയമോപദേശവും കൂട്ടിച്ചേര്‍ത്തു ഗവര്‍ണര്‍ക്കു വീണ്ടും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവരാവകാശ കമ്മിഷന്‍ അംഗങ്ങളുടെ പട്ടിക കോടതി കയറിയിരുന്നുവെന്നു മാത്രമല്ല തിരിച്ചടിയുണ്ടാകുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ പട്ടികയെ കുറിച്ചും വ്യാപക ആക്ഷേപങ്ങള്‍ ഉയര്‍ന്ന സ്ഥിതിക്കു കോടതിയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇതുകൂടി കണക്കിലെടുത്താ04042018 8:07:17 ജങ04042018 8:07:19 ജങണ് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കമ്മിഷനിലെ അഞ്ചംഗങ്ങളുടെ ഒഴിവിലേക്ക് സി.പി.എം പാളയം ഏരിയാ സെക്രട്ടറിയായിരുന്ന എ.എ റഷീദ്, സി.പി.എം അനുകൂല അധ്യാപക സംഘടനാ നേതാവ് കെ.എല്‍ വിവേകാനന്ദന്‍, വി.എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി സുധാകരന്‍, പൊതുഭരണ വകുപ്പ് അഡിഷനല്‍ സെക്രട്ടറി പി.ആര്‍ ശ്രീലത, ടൈറ്റാനിയം മുന്‍ എം.ഡി സോമനാഥപിള്ള എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."