HOME
DETAILS

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

  
October 20, 2024 | 6:13 PM

Kalpathi Ratholsavam Festival Postpones Palakkad By-Election Rahul Gandhi in Mangkoot

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം, പിടിവാശി കാണിക്കരുത്. തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതില്‍ തടസ്സമില്ല. തിരഞ്ഞെടുപ്പ് മാറ്റാന്‍ നിരന്തരം കമ്മീഷനോട് ആവശ്യപ്പെടും. തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനെ സമീപിക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

നേരത്തെ ഷാഫി പറമ്പില്‍ എം പിയും പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിനമായ നവംബര്‍ 13നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പാലക്കാടിനെ സംബന്ധിച്ചിടത്തോളം നവംബര്‍ പതിമൂന്നിന് വോട്ടെടുപ്പ് നടക്കുന്നത് അനുയോജ്യമല്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തീയതി നീട്ടണം എന്നല്ല ആവശ്യപ്പെടുന്നതെന്നും നേരത്തേ ആക്കുന്നതായിരിക്കും ഉചിതം എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികളാണ് കല്‍പാത്തി രഥോത്സവം നടക്കുന്ന നവംബര്‍ 13, 14, 15 ദിവങ്ങളില്‍ ഒഴുകിയെത്താറുള്ളത്. കല്‍പാത്തി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണ്. അതേസമയം അവിടെ നിരവധി പോളിങ് ബൂത്തുകളുമുണ്ട്. ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന കാര്യം പ്രതിപക്ഷ നേതാവിനോട് സംസാരിച്ചിട്ടുണ്ട്. കളക്ടറെ കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബര്‍ പതിമൂന്നിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ച് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി ഷാഫി പറമ്പിലും ബിജെപിയും രംഗത്തെത്തിയത്.

The Kalpathi Ratholsavam festival in Palakkad, Kerala, prompts the postponement of the by-election in the constituency, originally scheduled to coincide with Rahul Gandhi's visit to Mangkoot, highlighting the significance of this centuries-old celebration.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  2 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  2 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  2 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  2 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  2 days ago
No Image

വ്യക്തിവിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; സമീപിക്കുന്നവരിൽ കൂടുതലും കമിതാക്കൾ; മുഖ്യസൂത്രധാരനായ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഓപ്പണ്‍ എഐ ലോക്കല്‍ ഡാറ്റ റെസിഡന്‍സി അവതരിപ്പിച്ച് യുഎഇ; 10 യുവാക്കളില്‍ 6 പേര്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍

uae
  •  2 days ago
No Image

പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം: റിപ്പോർട്ട് വൈകിയാൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം; സുപ്രീംകോടതി

latest
  •  2 days ago
No Image

ടാറ്റ സിയേറ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വില 11.49 ലക്ഷം രൂപ മുതൽ

auto-mobile
  •  2 days ago
No Image

വീണ്ടും ആത്മഹത്യ; എസ്.ഐ.ആര്‍ ജോലി സമ്മര്‍ദം; വിവാഹ തലേന്ന് ബിഎല്‍ഒ ജീവനൊടുക്കി

National
  •  2 days ago