ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി
ബാബ സിദ്ദിഖ് വധക്കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയാണ് ഒക്‌ടോബര്‍ 12ന് എന്‍സിപി നേതാവിനെ വെടിവെച്ചു കൊന്നവര്‍ക്ക് ആയുധം നല്‍കിയത് ഇയാളുടെ അറസ്റ്റോടെ കസ്റ്റഡിയിലുള്ള പ്രതികളുടെ എണ്ണം 10 ആയി.
ഭഗവത് സിംഗ് ഓം സിംഗ് (32) എന്ന നവി മുംബൈയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സിംഗിനെ പ്രാദേശിക കോടതി ഒക്ടോബര്‍ 26 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
മകനായ സീഷാന്‍ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വച്ച് മൂന്ന് അക്രമികള്‍ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തി. ആക്രമികളില്‍ രണ്ടുപേരായ ഗുര്‍മൈല്‍ ബല്‍ജിത് സിംഗ് (23), ധര്‍മരാജ് രാജേഷ് കശ്യപ് (19) എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു.
ആക്രമികളില്‍ പ്രധാനിയായ ശിവകുമാര്‍ ഗൗതമും കൊലപാതക ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേരും ഒളിവിലാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തു. കൊലയാളികള്‍ക്ക് സഹായം നല്‍കിയ കുറ്റത്തിന് അഞ്ച് പേരെയാണ് കഴിഞ്ഞയാഴ്ച പൊലിസ് അറസ്റ്റ് ചെയ്തത്.നിതിന്‍ ഗൗതം സപ്രെ (32), സംഭാജി കിസാന്‍ പര്‍ധി (44), പ്രദീപ് ദത്തു തോംബ്രെ (37), ചേതന്‍ ദിലീപ് പര്‍ധി, രാം ഫുല്‍ചന്ദ് കനൂജിയ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Navi Mumbai police arrest a scrap dealer in connection with Baba Siddique's murder, bringing the total number of arrests to 10, as investigators continue to unravel the conspiracy behind the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."