HOME
DETAILS

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

  
October 20 2024 | 16:10 PM

Delhi Group Clash Claims One Life Two Injured

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി സ്വദേശി ദീപക് ആണ് മരിച്ചത്. 

ദീപക്കും സഹോദരനും രണ്ട് സുഹൃത്തുക്കളും പാര്‍ക്കിന് സമീപം നില്‍ക്കുമ്പോള്‍ ദീപകിന്റെ സുഹൃത്തുക്കളായ നരേന്ദ്ര, സൂരജ് എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന്, വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ കഴുത്തിലും കാലിലും വെടിയേറ്റ ദീപക്കിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നരേന്ദ്രയ്ക്ക് മുതുകിലും സൂരജിന് കാലിലുമാണ് വെടിയേറ്റത്.

10 റൗണ്ട് വെടിയുതിര്‍ത്തതായാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ നരേന്ദ്ര, സൂരജ് എന്നിവരെ അറസ്റ്റ് ചെയ്തു. അതേസമയം ഒളിവിലുള്ള കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലിസ് വ്യക്തമാക്കി.

A violent clash between groups in Delhi leaves one person dead and two others injured, sparking concerns over law and order in the national capital. Police investigate the circumstances surrounding the deadly encounter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  a day ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  a day ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  a day ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  a day ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  a day ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago