HOME
DETAILS
MAL
പരാതി വലിച്ചുകീറിയതായി ആരോപണം
backup
April 04 2018 | 20:04 PM
ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നല്കിയ പരാതി അദ്ദേഹം വലിച്ചുകീറിയതായി ലഖ്നൗ സ്വദേശി ആയുഷ് സിന്ഘാലി. നൗതന്വയില്‍ നിന്നുമുള്ള എം.എല്‍.എ അമന്‍മണി ത്രിപാഠി തന്റെ ഭൂമി തട്ടിയെടുത്തതായി ആരോപിച്ചാണ് ആയുഷ് യോഗിയെ സന്ദര്‍ശിച്ച് പരാതി നല്‍കിയത്. എം.എല്‍.എയെ സംബന്ധിച്ച പരാതി പറയുന്നതിനു വേണ്ടിയാണ് ഞാന്‍ ഗൊരഖ്പൂരിലെ ജന്താ ദര്‍ബാറില്‍ എത്തിയത്. പരാതി നല്കുന്നതിനു മുന്‍പ് കാര്യം പറഞ്ഞു.
തുടര്‍ന്ന് പരാതി വാങ്ങിയ ഉടനെ അദ്ദേഹം അത് വലിച്ചുകീറി. പിന്നീട് എം.എല്‍.എയ്ക്കതിരേ നടപടി സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ആയുഷ് സിന്ഘാല് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."