പദ്ധതി വിഹിതം പൂര്‍ണ്ണമായി ഉപയോഗിച്ച് ജില്ലാ പട്ടികജാതി വകുപ്പ്
തൊടുപുഴ: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 53 കോടിയിലധികം രൂപ ചിലവഴിച്ച് പദ്ധതിവിഹിതം പൂര്‍ണമായും ഉപയോഗിച്ചു.
വീട് നിര്‍മ്മിക്കാന്‍ സ്ഥലമില്ലാത്ത നിര്‍ദ്ധനരായ പട്ടികജാതിക്കാരായ 220 പേര്‍ക്ക് ഭൂമി വാങ്ങുന്നതിനായി 8,47,17,000 രൂപയും വീട് നിര്‍മ്മാണത്തിന് 335 പേര്‍ക്കായി 6,83,45,000 രൂപയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകളുടെ പൂര്‍ത്തീകരണത്തിന് 9,13,37,506 രൂപയും അനുവദിച്ച് നല്‍കിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അബ്ദുല്‍ സത്താര്‍ അറിയിച്ചു. വിദ്യാഭ്യാസാനുകൂല്യ വിതരണത്തിലും ഇടുക്കി ജില്ലാ സംസ്ഥാനത്ത് ഒന്നാമതാണ്. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 29,592 കുട്ടികള്‍ക്കായി സ്റ്റൈപന്റ്, ഫീസ് തുടങ്ങിയ ഇനങ്ങളിലായി 11,97,29,896 രൂപ വിതരണം ചെയ്തു.
പ്രധാന പദ്ധതികളില്‍ ചികിത്സാ ധനസഹായമായി 670 പേര്‍ക്ക് 1,19,80,000 രൂപയും വിവാഹ ധനസഹായമായി 516 പേര്‍ക്ക് 3,16,50,000 രൂപയും നല്കി. പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അക്രമത്തിനിരയായ 35 പേര്‍ക്കായി 22,45,000 രൂപ അനുവദിച്ചു. വിവിധ പരിശീലന പരിപാടികള്‍ക്കായി വകുപ്പ് 19,23,750 രൂപയും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതിയില്‍ 1,76,50,000 രൂപയും ചെലവഴിച്ചു.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 30 കോടിയോളം വരുന്ന പദ്ധതിക്കായി വകുപ്പ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. പീരുമേട്ടില്‍ വകുപ്പിന്റെ പുതിയ പോസ്റ്റ്മെട്രിക് ഹോസ്റ്റലിനായി സ്ഥലം കൈമാറ്റത്തിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."