HOME
DETAILS

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

  
Web Desk
November 23, 2024 | 8:27 AM

Priyanka with record majority will be in Parliament from monday

കോഴിക്കോട്: കന്നിയങ്കത്തില്‍ തന്നെ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ലോക്‌സഭയിലെത്തുകയാണ്. പ്രിയങ്കാഗാന്ധികൂടി ലോക്‌സഭയിലെത്തുന്നതോടെ പ്രതിപക്ഷമായ ഇന്‍ഡ്യാ സഖ്യത്തിന് അത് ശക്തിപകരും. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ പ്രിയങ്കയുമുണ്ടാകും. സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.

നാലുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തോടെയാണ് വയനാട് മണ്ഡലത്തില്‍നിന്ന് പ്രിയങ്കാഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള സി.പി.ഐ സ്ഥാനാര്‍ഥിക്ക് 1.9 ലക്ഷം വോട്ടുകളും ബി.ജെ.പിയുടെ നവ്യാ ഹരിജാസിന് ഒരുലക്ഷവും വോട്ടുകളാണ് ലഭിച്ചത്. മൊത്തം 16 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. ഇതില്‍ 5076 വോട്ടുകളുമായി നോട്ട (നണ്‍ ഓഫ്ദി എബൗ- മുകളില്‍ ആര്‍ക്കുമല്ല) നാലാമതെത്തി. 

2024-11-2313:11:21.suprabhaatham-news.png
 
 


ഭൂരിപക്ഷം കൂടിയത് രാഹുലിന് ആശ്വാസം

ഭൂരിപക്ഷം നാലുലക്ഷത്തിന് അടുത്തെത്തിയതോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേടിയ 3,64,422 എന്ന റെക്കോഡ് പ്രിയങ്ക തിരുത്തിക്കുറിക്കുകയുംചെയ്തു. പോളിങ് ശതമാനം കുറവായിട്ട് കൂടി പ്രിയങ്കാഗാന്ധി മണ്ഡലത്തിലെ യു.ഡി.എഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. 
പ്രിയങ്കയുടെ ഭൂരിപക്ഷം കൂടിയത് രാഹുല്‍ ഗാന്ധിക്കും ആശ്വാസമാണ്. റായ്ബറേലിക്ക് വേണ്ടി മണ്ഡലം കൈവിട്ടെന്ന ആക്ഷേപം എതിരാളികള്‍ രാഹുല്‍ ഗാന്ധിക്കും യു.ഡി.എഫിനുമെതിരേ പ്രചാരണസമയത്ത് ഉയര്‍ത്തിയെങ്കിലും വോട്ടര്‍മാര്‍ അതൊന്നും ചെവികൊണ്ടില്ല. 2009 ല്‍ നിലവില്‍വന്നത് മുതല്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസാണ് മണ്ഡലത്തില്‍ വിജയിച്ചത്. ഓരോതെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കൂടിവരികയുംചെയ്തു.

2024-11-2313:11:51.suprabhaatham-news.png
 
 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിക്കൊപ്പം വയനാട്ടില്‍നിന്നും രാഹുല്‍ ഗാന്ധി ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറാലി നിലനിര്‍ത്തി വയനാട് സീറ്റ് ഒഴിവാക്കിയതോടെ തന്നെ, ഇവിടേക്ക് പ്രിയങ്ക വരുമെന്ന് ഉറപ്പായിരുന്നു. അതോടെ തന്നെ യു.ഡി.എഫ് പ്രചാരണങ്ങളും തുടങ്ങുകയുണ്ടായി. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് പ്രചാരണ ചുമതലയും നല്‍കി. പിന്നീട് നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലംകൂടിയാണ് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ യു.ഡി.എഫിനെ സഹായിച്ചത്. വര്‍ഗീയവും വിവാദവുമായ ആക്ഷേപങ്ങളും ഉയര്‍ത്തിയെങ്കിലും യു.ഡി.എഫ് വികസനത്തിലൂന്നി മാത്രം പ്രചാരണം നടത്തി. ഇത് വോട്ടര്‍മാര്‍ ഏറ്റെടുത്തുവെന്ന് ഫലം വ്യക്തമാക്കുന്നു.


രാഹുലിന്റെ അനിയത്തി


1972 ജനുവരി 12ന് ഡല്‍ഹിയിലാണ് പ്രിയങ്കഗാന്ധി ജനിച്ചത്. ഈ സമയത്ത് രാഹുല്‍ഗാന്ധിയുടെ പ്രായം ഒന്നര വയസ്സ്. 1984 വരെ ഡെറാഡൂണിലെ വെല്‍ഹാം ഗേള്‍സ് സ്‌കൂളില്‍ പഠിച്ചു. ഈ സമയത്താണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ നഷ്ടമായത്. സിഖ് അംഗരക്ഷകര്‍ ഇന്ദിരയെ വെടിവച്ചുകൊല്ലുമ്പോള്‍ പ്രിയങ്കയുടെ പ്രായം 12 വയസ്സ്. ഇതോടെ പ്രിയങ്കയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. ബാക്കി പഠനം ഡല്‍ഹിയിലായി. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ പിതാവിനെയും നഷ്ടമായി. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയുടെ ശരീരം ബോംബ് സ്‌ഫോടനത്തില്‍ ചിതറിത്തെറിക്കുമ്പോള്‍ അവരുടെ പ്രായം 19 വയസ്സ്. ഇതോടെ പ്രിയങ്കയുടെയും രാഹുലിന്റെയും പഠനം വീട്ടിലൊതുങ്ങി. വീട് ക്ലാസ്മുറിയായി.

2024-11-2314:11:73.suprabhaatham-news.png
 
 

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ജീസസ് ആന്റ് മേരി കോളേജിലാണ് ബിരുദപഠനം. സൈക്കോളജിയില്‍ ബിരുദവും ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നേടി. 1997ലാണ് റിയല്‍ എസ്‌റ്റേറ്റ് വ്യവസായി റോബര്‍ട്ട് വാദ്രയുമായുള്ള പ്രിയങ്കയുടെ വിവാഹം നടക്കുക്കുന്നത്. റെയ്ഹാന്‍ വദ്ര, മിരായ വദ്ര എന്നിവരാണ് മക്കള്‍.


രാഷ്ട്രീയത്തിലേക്ക്

കോണ്‍ഗ്രസിന്റെ നേതാക്കളുമായും സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുകയും പ്രചാരണങ്ങളില്‍ സജീവമാകുകയും ചെയ്‌തെങ്കിലും പ്രിയങ്ക ഒരിക്കലും പാര്‍ട്ടി പദവികള്‍ വഹിച്ചിരുന്നില്ല. 2004ല്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടിയുള്ള പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 2007ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയിലെ 10 നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രിയങ്ക പ്രചാരണം നടത്തി.

2024-11-2314:11:03.suprabhaatham-news.png
 
 

2019ലാണ് ആദ്യമായി പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിലഭിച്ചത്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദമേറ്റെടുത്തതിന് പിന്നാലെ ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ മേഖലയുടെ ചുമതലയും പ്രിയങ്കയ്ക്ക് നല്‍കി. ഭാരത് ജോഡോ യാത്ര നടത്തിയപ്പോഴും ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെക്കുറേ പൂര്‍ണമായും പ്രിയങ്കാ ഗാന്ധി പ്രചാരണങ്ങളില്‍ മുന്നില്‍നിന്ന് നയിച്ചു. മറ്റന്നാള്‍ മുതല്‍ ഇനി പാര്‍ലമെന്റിലും ഉണ്ടാകും പ്രിയങ്കാ ഗാന്ധി.

Priyanka with record majority will be in Parliament from monday



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  3 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  3 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  3 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  3 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  3 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  3 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  3 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  3 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  3 days ago