HOME
DETAILS

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

  
Web Desk
November 23, 2024 | 3:08 PM

Capt Sanju is crushed Kerala with a big win

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിന് വിജയത്തുടം. സര്‍വീസസിനെതി 3 വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. കേരളം 18.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്താണ് കേരളം വിജയം നേടിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ നേടി മിന്നും ഫോമില്‍ നില്‍ക്കുന്ന കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികവ് തുടര്‍ന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.സഞ്ജു 45 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം 75 റണ്‍സ് അടിച്ചെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. സഹ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും (27) തിളങ്ങി. സല്‍മാന്‍ നിസാര്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ അഖില്‍ തോമസ് സ്‌കറിയയുടെ മിന്നും ബൗളിങാണ് സര്‍വീസസിനെ തകര്‍ത്തത്. അഖില്‍ 30 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. എംഡി നിധീഷ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.മോഹിത് അഹ്‌ലാവത് (41), വിനീത് ധന്‍ഖര്‍ (35) എന്നിവരുടെ മികവാണ് സര്‍വീസസിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൾ എന്നെ ചതിക്കുകയായിരുന്നു'; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിൽ വെച്ച് കുത്തി കൊലപ്പെടുത്തി; പ്രതി പിടിയിൽ

crime
  •  24 days ago
No Image

മികച്ച വളര്‍ച്ചാ നിരക്കുമായി ലുലു റീടെയ്ല്‍; 2025ലെ ആദ്യ 9 മാസങ്ങളിലായി 53,220 കോടി രൂപയുടെ വരുമാന നേട്ടം

Business
  •  24 days ago
No Image

ഡൽഹി സ്‌ഫോടനം: നാല് കുട്ടികളുടെ പിതാവ്, 22 കാരനായ കച്ചവടക്കാരന്‍, ഇറിക്ഷാ ഡ്രൈവര്‍... ഇരകളെല്ലാം സാധാരണക്കാര്‍

National
  •  24 days ago
No Image

ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെ അഴിമതിയുടെയും അസൗകര്യങ്ങളുടെയും പിടിയിൽ അകപ്പെടും; മംദാനിയുടെ ഭരണത്തെ വിമർശിച്ച് ശതകോടീശ്വരൻ

International
  •  24 days ago
No Image

എസ്.ഐ.ആര്‍; ബി.എല്‍.ഒമാരെ വട്ടംകറക്കി പുതിയ നിര്‍ദേശങ്ങള്‍

Kerala
  •  24 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു

oman
  •  24 days ago
No Image

ചാവേര്‍ സ്‌ഫോടനമല്ല; ബോംബ് പൊട്ടിത്തെറിച്ചതിന് സ്ഥിരീകരണവുമില്ല; വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം 

National
  •  24 days ago
No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  25 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  25 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  25 days ago