നികുതി ചോര്‍ച്ച തടയാന്‍ നടപടി
തിരുവനന്തപുരം: നികുതി ചോര്‍ച്ച തടയാന്‍ ജി.എസ്.ടി ഇന്റലിജന്‍സ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് ഒരുങ്ങുന്നു.
വില്‍പന നികുതി ചെക്‌പോസ്റ്റുകള്‍ക്കു പകരം ഇ-വേ ബില്‍ സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ വാഹന പരിശോധനാ രീതിയിലും മാറ്റം വന്നിട്ടുണ്ട്. ഇ-വേ ബില്‍ നിലവില്‍ വന്നതിനു ശേഷം അന്തര്‍ സംസ്ഥാന ചരക്കു നീക്കത്തിനായി പ്രതിദിനം ശരാശരി 10,000 ഇ-വേ ബില്ലുകളാണ് കേരളത്തിലേക്ക് എടുക്കുന്നത്.
സംസ്ഥാനത്തിനകത്തെ ചരക്കുനീക്കത്തിനുകൂടി ഇ-വേ ബില്‍ നിര്‍ബന്ധമാകുന്നതോടേ പ്രതിദിന ഇ-വേ ബില്ലിന്റെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കും.
എന്നാല്‍ നിലവില്‍ ചരക്കു സേവന നികുതി വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 80 ഇന്റലിജന്‍സ് സ്‌ക്വാഡുകളാണ്.
മാത്രമല്ല ഇ-വേ ബില്‍ സംവിധാനത്തില്‍ ഒരു ചരക്കു വാഹനത്തെ ഏതെങ്കിലും സംസ്ഥാനത്ത് പരിശോധിച്ചാല്‍ പുനഃപരിശോധന നടത്തണമെങ്കില്‍ കാരണം വ്യക്തമാക്കുകയും വേണം. അതിന് ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ കാര്യക്ഷമമാവേണ്ടതുണ്ട്.
നടപടികളുടെ ഭാഗമായി ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷം പിടിച്ച നികുതി വെട്ടിപ്പിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."