ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ 9.71 കോടിയുടെ വികസന പദ്ധതികള്‍
കല്‍പ്പറ്റ: ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എം.എസ്.ഡി.പി പദ്ധതിയിലൂടെ ജില്ലയിലെ വിദ്യാഭ്യാസ മേഖലക്ക് 971.01 ലക്ഷത്തിന്റെ വികസനപ്രവര്‍ത്തികള്‍ക്കു അംഗീകാരം ലഭിച്ചെന്നും ആദ്യ ഗഡുവായി 4.85 കോടി എം.ഐ ഷാനവാസ് എം.പി അറിയിച്ചു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന എം.എസ്.ഡി.പി പദ്ധതിയുടെ നിര്‍വഹണ പുരോഗതി എം.പി വിലയിരുത്തി. പദ്ധതികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
കല്‍പ്പറ്റ ബ്ലോക്ക്
ഗവ. ഹൈസ്‌കൂള്‍ കാക്കവയല്‍ 25 ലക്ഷം
ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈത്തിരി 25 ലക്ഷം
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാക്കവയല്‍ 64 ലക്ഷം
ഗവ. ഹൈസ്‌കൂള്‍ കോട്ടത്തറ 64 ലക്ഷം
ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കല്‍പ്പറ്റ 1.2 കോടി
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്
ഗവ. പോളിടെക്‌നിക് മീനങ്ങാടി 50 ലക്ഷം
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആനപ്പാറ 40 ലക്ഷം
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വടുവഞ്ചാല്‍ 33.75 ലക്ഷം
പനമരം ബ്ലോക്ക്
ഗവ. ഹൈസ്‌കൂള്‍ ഇരുളം 50 ലക്ഷം
ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ നെല്ലിയമ്പം 23.75 ലക്ഷം
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിക്കല്ലൂര്‍ 50 ലക്ഷം
ഗവ. ഹൈസ്‌കൂള്‍ പനമരം 120 ലക്ഷം
ഗവ. ഹൈസ്‌കൂള്‍ വാകേരി 1.2 കോടി
ഗവ. എല്‍.പി സ്‌കൂള്‍ കുപ്പത്തോട് 20.60 ലക്ഷം
മാനന്തവാടി ബ്ലോക്ക്
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാട്ടികുളം 25 ലക്ഷം
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുലിക്കാട് 20 ലക്ഷം
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പേരിയ 30 ലക്ഷം
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാളയേരി 25 ലക്ഷം
ഗവ. എല്‍.പി സ്‌കൂള്‍ എടയൂര്‍ക്കുന്ന് 18 ലക്ഷം
ഗവ. എല്‍.പി സ്‌കൂള്‍ കുറുക്കന്‍മൂല 18 ലക്ഷം
ഗവ. എല്‍.പി സ്‌കൂള്‍ മക്കിമല 11 ലക്ഷം
ഗവ. യു.പി സ്‌കൂള്‍ തരുവണ 18 ലക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."