പി.പി.റ്റി.റ്റി.ഐ പ്രവേശനം: അപേക്ഷിക്കാം
ആലപ്പുഴ: പ്രീ പ്രൈമറി അധ്യാപക പരിശീലന കോഴ്‌സ് പ്രവേശനത്തിന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ആലപ്പുഴ ഗവണ്‍മെന്റ് പി.പി.ടി.ടി.ഐ.യില്‍ അപേക്ഷാഫോറം ലഭിക്കും. യോഗ്യത പ്ലസ് ടു അഥവാ തത്തുല്യപരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക്. ബിരുദമുള്ളവര്‍ക്ക് മാര്‍ക്ക് പരിധി ബാധകമല്ല. ഒ.ബി.സി. വിഭാഗക്കാര്‍ക്ക് രണ്ടു ശതമാനം ഇളവു ലഭിക്കും. പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. സംസ്ഥാന യുവജനോത്സവത്തില്‍ സംഗീതം, നൃത്തം, നാടകം എന്നീ ഇനങ്ങളില്‍ മികവു പുലര്‍ത്തിയവര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവും സ്‌പോര്‍ട്‌സ്, ഗെയിംസ്, എന്‍.സി.സി.സ്‌കൗട്ട് എന്നീ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് വെയിറ്റേജ് മാര്‍ക്കും ലഭിക്കും. പ്രായപരിധി 17നും 33 നും മധ്യേ. പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 30ന് വൈകിട്ട് അഞ്ചിനകം ഹെഡ്മാസ്റ്റര്‍ ഗവണ്‍മെന്റ് പി.ടി.ടി.ഐ, ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.കോമ്പൗണ്ട്, ഇരുമ്പുപാലം പി.ഒ., ആലപ്പുഴ 688011 എന്ന വിലാസത്തില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."