തൊണ്ടി മുതല്‍ കത്തിക്കാന്‍ ശ്രമം
കോവളം: വിഴിഞ്ഞം പൊലിസ് സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലുകള്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലിസുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
തൊണ്ടി മുതലായി സ്റ്റേഷന് മുന്നില്‍ സൂക്ഷിച്ചിരുന്ന സ്കൂട്ടറിന്റെ അല്പം കത്തിയെങ്കിലും പൊലിസുകാര്‍ തീ അണച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
സമീപത്തെ പട്രോള്‍ പമ്പില്‍ നിന്ന് വാങ്ങിയ പെട്രോളുമായി പൊലി സ്റ്റേഷന് പിന്നിലൂടെ സ്റ്റേഷന് വളപ്പില്‍ കടന്ന പ്രതി സ്റ്റേഷന് മുന്നില്‍ സൂക്ഷിച്ചിരുന്ന സ്കൂട്ടറില്‍ പെട്രോള്‍ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. തൊണ്ടി അടക്കമുള്ള നിരവധി വാഹനങ്ങള്‍ സമീപത്ത് ഉണ്ടായിരുന്നു. പൊലിസുകാര്‍ പെട്ടെന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പ്രതി പെട്രോള്‍ കൊണ്ടുവന്ന കുപ്പി സ്റ്റേഷനു മുന്നില്‍ നിന്ന് പൊലിസ് കണ്ടെടുത്തു. സംഭവം അറിഞ്ഞ് ഫോര്‍ട്ട് എ.സി ജെ.കെ ദിനിലിന്റെ നേതൃത്വത്തിലുള്ള പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മറ്റൊരാളോടൊപ്പം ബൈക്കിലെത്തിയാണ് പ്രതി കൃത്യം നടത്തിയത്.
പ്രതിയെ തിരിച്ചറിഞ്ഞതായും അന്വേഷണം ഊര്‍ജിതമാക്കിയതായും വിഴിഞ്ഞം സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ എന്‍. ഷിബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."