ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
അബൂദബി: യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 19ാമത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലെത്തി. നവംബര്‍ 18, 19 തീയതികളില്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ഉച്ചകോടി നടക്കുക.
Khaled bin Mohamed bin Zayed, Crown Prince of Abu Dhabi, has arrived in the Federative Republic of Brazil on an official visit, to participate in the 19th G20 summit, on behalf of the UAE President. pic.twitter.com/miT5ULwRLl
— مكتب أبوظبي الإعلامي (@ADMediaOffice) November 17, 2024
അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്രതിനിധി സംഘവും അബൂദബി കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്. അഹമ്മദ് അലി അല്‍ സയേഗ്, സഹമന്ത്രി ഡോ. മുഹമ്മദ് ഹസന്‍ അല്‍സുവൈദി, നിക്ഷേപ മന്ത്രി ഡോ. സെയ്ഫ് സയീദ് ഘോബാഷ്, അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. സാലിഹ് അഹ്മദ് സലം അല്‍സുവൈദി, ബ്രസീലിലെ യുഎഇ അംബാസഡര്‍, മുബദാലയിലെ ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ വലീദ് അല്‍ മൊകര്‍റബ് അല്‍ മുഹൈരി തുടങ്ങിയവരാണ് ഔദ്യോഗിക പ്രതിനിഥി സംഘത്തിലുള്ളത്.
Abu Dhabi Crown Prince Sheikh Khaled bin Mohamed bin Zayed Al Nahyan has arrived in Brazil to participate in the G20 Summit, a premier forum for global cooperation and economic growth. This significant event brings together leaders from the world's top economies to discuss pressing issues and shape the future of international relations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."