'നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷനില്‍ വിശ്രമ കേന്ദ്രം അനുവദിക്കണം'
നെയ്യാറ്റിന്‍കര: വിവിധ ആവശ്യങ്ങള്‍ക്കായി നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്ന പൊതുജനങ്ങള്‍ക്ക് മഴയും വെയിലും കൊളളാതിരിക്കുന്നതിനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വിശ്രമ കേന്ദ്രം ആരംഭിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ നെയ്യാറ്റിന്‍കര മേഖലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മുതിര്‍ന്ന പൗരന്‍മാര്‍, കൈകുഞ്ഞുങ്ങളുമായി വരുന്നവര്‍ തുടങ്ങിയവര്‍ക്ക് വളരെയേറെ ബദ്ധിമുട്ട് അനുഭവപ്പെടുന്നു. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കണമെന്നും മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി സന്തോഷ് പുലിപ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതി സ്ഥിരം തൊഴില്‍ എന്ന അവകാശം ഇല്ലാതാക്കി കരാര്‍ നിയമനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മേഖലാ പ്രസിഡന്റ് സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എ. ഹരിശ്ചന്ദ്രന്‍നായര്‍ സംഘടനാ റിപ്പോര്‍ട്ടും മേഖലാ സെക്രട്ടറി മഹേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും മേഖലാ ട്രഷറര്‍ കെ. ഉദയകുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."