മധ്യവേനലവധി; സ്‌കൂളുകളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു
ആലപ്പുഴ: സി.ബി.എസ്.സി, സി.ഐ.എസ്.സി.ഇ തുടങ്ങിയ ബോര്‍ഡുകളുടെ പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ്, ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് പഠനപ്രവര്‍ത്തനങ്ങള്‍ സംബന്ധമായ ക്ലാസുകള്‍ നടത്തുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യഭ്യാസ ഡയരക്ടറുടെ കാര്യലയം ഉത്തരവ് പുറപ്പെടുവിച്ചു.
മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുക വഴി ക്ലാസില്‍ വച്ചോ വഴിയാത്രയ്ക്കിടയിലോ വിദ്യാര്‍ഥികള്‍ക്ക് വേനല്‍ചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് സ്‌കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ വ്യക്തിപരമായി ഉത്തരവാദിത്തം വഹിക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. അത്യാവശ്യ സാഹചര്യത്തില്‍ മധ്യവേനലവധിക്കാലത്ത് പരമാവധി ഏഴു ദിവസം എന്ന് നിജപ്പെടുത്തി അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍ നിന്നോ ജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങിയതിനുശേഷം വെക്കേഷന്‍ ക്യാംപുകള്‍ നടത്താവുന്നതാണ്. അനുമതി നല്‍കുന്ന ഓഫിസര്‍ ക്യാംപ് നടക്കുന്ന സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് ക്യാംപുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."