'മാണിക്യമലര്‍' നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ ഹരജി
ന്യൂഡല്‍ഹി: ഏറെ വിവാദങ്ങളുണ്ടാക്കിയ ഓമര്‍ ലുലു ചിത്രമായ 'ഒരു അഡാര്‍ ലവി'ലെ 'മാണിക്യാ മലരായ പൂവീ' എന്ന ഗാനം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. ഗാനം സിനിമയില്‍ നിന്നും യൂടൂബില്‍ നിന്നും നീക്കണമെന്നാണ് ആവശ്യം.
ഗാനവും രംഗങ്ങളും ഇസ്‌ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവരാണ് ഹരജി നല്‍കിയത്.
ഒമര്‍ ലുലുവിനെതിരേ ഹൈദരാബാദിലെ ഫലക്ക് നാമ പൊലിസ് സ്റ്റേഷനില്‍ കേസ് നല്‍കിയ വ്യക്തിയാണ് ഹരജിക്കാരനായ മുഖീത് ഖാന്‍.
ഗാനം സംബന്ധിച്ച് സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയാ വാരിയറും നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്.
ഫെബ്രുവരിയില്‍ കേസ് പരിഗണിക്കവെ ഗാനത്തിനെതിരായ കേസുകളില്‍ നടപടികള്‍ സ്‌റ്റേചെയ്ത സുപ്രിംകോടതി, ഇതിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."