ബെല്ല ഫര്‍ണിച്ചര്‍ ഇനി കുറ്റ്യാടിയിലും
കുറ്റ്യാടി: ഫര്‍ണിച്ചര്‍ വിപണ രംഗത്തെ പ്രമുഖ ബ്രാന്‍ഡ് നെയിം ആയ ബെല്ല ഫര്‍ണിച്ചര്‍ ഇന്ന് കുറ്റ്യാടിയില്‍ പ്രവര്‍ത്തനമാരംഭിക്കും.
ആധുനികതയും ശില്‍പഭംഗിയും സമന്വയിക്കുന്ന ലോകോത്തര നിലവാരമുള്ള ഫര്‍ണിച്ചറുകളുടെ പുത്തന്‍ വൈവിധ്യങ്ങളുമായാണ് ബെല്ല ഫര്‍ണിച്ചര്‍ മിഴിതുറക്കുന്നത്.
ഇന്ത്യന്‍ ആന്‍ഡ് ഇംപോര്‍ട്ടഡ് ഫര്‍ണിച്ചറുകളുടെ വിപുലമായ ശ്രേണി കുറ്റ്യാടിയില്‍ ആരംഭിക്കുന്ന ബെല്ല ഫര്‍ണിച്ചര്‍ എക്‌സ്‌ക്ലൂസിവ് ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍മാരായ കെ.എം ജലീല്‍, എം.കെ ജലീല്‍ എന്നിവര്‍ അറിയിച്ചു. ഇന്നുരാവിലെ 10ന് ചലച്ചിത്ര നടി നവ്യാനായര്‍ ഷോറൂം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് പ്രശസ്ത ഗായകരായ കണ്ണൂര്‍ ശരീഫും ഫാസില ഭാനുവും നയിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും നറുക്കെടുപ്പില്ലാതെ തന്നെ കൈനിറയെ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് മാനേജിങ് പാര്‍ട്ണര്‍മാരായ കാരപ്പാറ കുഞ്ഞബ്ദുല്ല, സി.എം നൗഫല്‍, ഹമീദ് തുച്ചോളി, കെ.കെ സാലിഹ്, കെ.എം ജമാല്‍, സി. ഷമീര്‍ എന്നിവര്‍ അറിയിച്ചു. കുറ്റ്യാടി ബെല്ല ഫര്‍ണിച്ചര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഓഫറുകള്‍ എല്ലാ ഷോറൂമുകളിലും ലഭ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."