എന്‍.ഐ.ആര്‍.എഫ് ദേശീയ റാങ്കിങ്ങില്‍ ചങ്ങനാശേരി എസ്.ബിക്ക് 46 ാം റാങ്ക്
ചങ്ങനാശേരി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് നടത്തിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഖിലേന്ത്യാ റാങ്കിഗില്‍ ചങ്ങനാശേരി എസ്.ബി ഓട്ടോണമസ് കോളജിന് 46 ാം റാങ്ക് ലഭിച്ചു.
അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍ഥികളുടേയും അധ്യാപകരുടെയും അക്കാദമിക മികവ്, ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍, തൊഴില സാധ്യതകള്‍, തുടര്‍ വിദ്യാഭ്യാസം, ധനവിനിയോഗം, സാമൂഹിക പങ്കാളിത്തം, സ്ഥാപനത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ അവബോധം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന റാങ്കിങ്ങിലാണ് എസ്ബിയെ രാജ്യത്തെ മികച്ച കോളജ് എന്ന പദവിയിലേക്കുയര്‍ത്തിയത്. എസ്.ബിക്കു ലഭിച്ച അംഗീകാരം കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറാന്‍ പ്രചോദനം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടില്‍ പറഞ്ഞു. നാഷനല്‍ അക്രഡിറ്റേഷന്‍ ആന്‍ഡ് അസസ്‌മെന്റ് കൗണ്‍സിലിന്റെ ഗ്രേഡിംഗില്‍ നാല് തവണയും ഉയര്‍ന്ന ഗ്രേഡ് നേടാന്‍ എസ്ബിക്കു സാധിച്ചിട്ടുണ്ട്.
1996, 1997 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കോളജിനുള്ള ആര്‍.ശങ്കര്‍ അവാര്‍ഡ് എസ്.ബി കോളജിനു ലഭിച്ചു.
2004 മുതല്‍ യു.ജി.സി.യുടെ കോളജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ് പദവിയും കോളജിനുണ്ട്. 2014ല്‍ കോളജിന് സ്വയംഭരണ പദവി ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."