കൈത്തറി മേഖലയിലേക്ക് പുതുതലമുറ കടന്നുവരണം: മന്ത്രി എ.സി മൊയ്തീന്‍
കണ്ണൂര്‍: കൈത്തറി മേഖലയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പുതുതലമുറ കടന്നുവരേണ്ടത് അനിവാര്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. സൗജന്യമായി സ്‌കൂള്‍ യൂനിഫോം വിതരണം ചെയ്യുന്ന പദ്ധതിയില്‍ ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ ഉല്‍പാദനം നിര്‍വഹിച്ച കൈത്തറി തൊഴിലാളികള്‍ക്ക് അനുവദിച്ച 2.4 കോടി രൂപയുടെ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതി പ്രതിസന്ധിയിലായിരുന്ന കൈത്തറി രംഗത്തിന് പുത്തനുണര്‍വാണ് സമ്മാനിച്ചതെന്നും മന്ത്രി പറഞ്ഞു. യൂനിഫോം നെയ്ത വകയില്‍ കൈത്തറി തൊഴിലാളികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.9 കോടി രൂപ കൂലിയായി നല്‍കി. ബാക്കിയുള്ള 35 ലക്ഷം രൂപ വിഷുവിന് മുന്‍പ് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ കൈത്തറി മേഖലയ്ക്കായി 23.9 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് നേടിയ എ.വി ഗോപാലന്‍, കെ. രാജാമണി എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി മേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കൈത്തറി ഡയരക്ടര്‍ കെ. സുധീര്‍, സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, കെ.വി കുമാരന്‍, കെ.ടി അബ്ദുല്‍ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."