ഡീസല്‍ വിലവര്‍ധന: മന്ത്രിമാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന്
പാലക്കാട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവിന്റെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അതിന്റെ തെളിവാണ് ഡീസലിന്റെ വില കുത്തനെ ഉയര്‍ന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന്റെ മറവില്‍ ഈടാക്കുന്ന അധിക നികുതി കുറക്കുകയില്ലെന്ന കേന്ദ്ര പെട്രോളിയം മന്ത്രിയുടെയും സംസ്ഥാന ധനമന്ത്രിയുടെയും വെളിപ്പെടുത്തലെന്നും കേരള ഉപഭോക്തൃ ആക്ഷന്‍ കമ്മിറ്റി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരുകളാണങ്കില്‍ 'അധിക നികുതി വേണ്ടെന്ന് വെക്കാനും ഹോട്ടലുകള്‍ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടി പൂര്‍ണമായും പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേരളാ ഉപഭോക്തൃ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എ.കെ. സുല്‍ത്താന്‍ അധ്യക്ഷനായി.
ഡോ. മാന്നാര്‍ജി രാധാകൃഷ്ണന്‍, എസ്. രാധാകൃഷ്ണന്‍, എസ്. കുമാരന്‍ ചിറക്കാട്, എം. അഖിലേഷ് കുമാര്‍, സി. വേലായുധന്‍ കൊട്ടേക്കാട്, കല്ലൂര്‍ ശ്രീധരന്‍, കെ.എ. രഘുനാഥ്, കെ. സ്വാമിനാഥന്‍, എം.സി. വിജയരാഘവന്‍, കെ. മണികണ്ഠന്‍, കെ. കൃഷ്ണാര്‍ജ്ജുനന്‍, കെ. അബൂബക്കര്‍, എ. നടരാജന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."