ജയിലില്‍ ബിരിയാണി കിട്ടും; അതുകൊണ്ട് ജയില്‍ തന്നെ പ്രിയം
തലശ്ശേരി: സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും മാത്രം കവര്‍ച്ച നടത്തുന്ന വേറിട്ട കള്ളനായിരുന്നു ഇന്നലെ തലശ്ശേരി പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ മോഷണക്കേസ് പ്രതി സിദ്ദീഖ്. ഭവനഭേദനം ഉള്‍പ്പെടെയുള്ളവ സിദ്ദിഖിന് അലര്‍ജിയായിരുന്നു. അതിനാല്‍ തന്നെ വലിയമാടാവ് സ്‌കൂളില്‍ കഴിഞ്ഞമാസം മോഷണം നടന്നയുടന്‍ സ്ഥലത്തെത്തിയ എസ്.ഐ അനില്‍കുമാര്‍ ഒറ്റനോട്ടത്തില്‍ തന്നെ പ്രതിയെ മനസിലാക്കിയിരുന്നു.
കൊയിലാണ്ടിയിലെ ക്ഷേത്ര മോഷണത്തിനിടെ നാട്ടുകാര്‍ കൈയോടെ പിടികൂടി സിദ്ദിഖിനെ പൊലിസില്‍ ഏല്‍പിക്കുകയായിരുന്നു. ക്ഷേത്രം ഓഫിസാണെന്നു ബോര്‍ഡ് കണ്ടതിനെതുടര്‍ന്നു വാതില്‍ തകര്‍ത്ത് അകത്തുകടന്ന സിദ്ദിഖിന് കാണാനായതു ചെമ്പുപാത്രങ്ങളും വിലകുറഞ്ഞ മറ്റു സാധങ്ങളുമായിരുന്നു. അവിടെ നിന്ന് ആകെ ലഭിച്ചത് 20 രൂപയും. മോഷണശബ്ദം കേട്ട് പരസരവാസികള്‍ എത്തിയ ഉടനെ വാതിലിന്റെ മൂന്ന് ഓടാമ്പലുകളും ഇട്ട് അകത്തിരുന്ന സിദ്ദീഖ് വിളിച്ച് പറയുകയായിരുന്നു മറ്റൊരു മധുവായി എന്നെ മാറ്റരുതെന്ന്. നാട്ടുകാരില്‍ ഇതു ചിരി പടര്‍ത്തിയതോടെ പൊലിസെത്തി അനുനയിപ്പിച്ചാണു പ്രതിയെ പുറത്തിറക്കിയത്. അടുത്തിടെ സ്‌കൂളുകളില്‍നിന്നു മോഷണം നടത്തിയ നാലു ലാപ്‌ടോപ്പുകള്‍ അറസ്റ്റിലായ ചേര്‍ത്തല സ്വദേശി അരുണിനു വില്‍പന നടത്തിയത് 2,500 രൂപയ്ക്കായിരുന്നു.
വലിയമാടവ് സ്‌കൂളില്‍ നിരവധിതവണ മോഷണം നടന്നിരുന്നു. ഇതില്‍ മിക്കപ്പോഴും പ്രതി സിദ്ദിഖ് തന്നെയായിരുന്നു. ഇതിനു കാരണവും സിദ്ദീഖ് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന സ്‌കൂളിലെ പ്രധാനധ്യാപകന്‍ അവിടെനിന്നു പണം മോഷണം പോയപ്പോള്‍ അതു തന്റെ തലയില്‍ കെട്ടിവച്ചെന്നും അതിനാല്‍ ആ സ്‌കൂള്‍ കാണുമ്പോള്‍ തനിക്കു മോഷണം നടത്താനുള്ള വ്യഗ്രത വരികയാണെന്നും പ്രതി പറഞ്ഞു.
ജയിലില്‍ ബിരിയാണി ഉള്‍പ്പെടെ ലഭിക്കുന്നതിനാല്‍ തനിക്ക് ജയിലില്‍ പോകാനാണ് ഇഷ്ടമെന്നും താന്‍ നടത്തിയ എല്ലാ മോഷണത്തെക്കുറിച്ചും പറഞ്ഞുതരാന്‍ ഒരു ബിരിയാണി വാങ്ങിത്തരുമോയെന്നും സിദ്ദീഖ് ചോദ്യംചെയ്യലിനിടെ ചോദിച്ചുപ്പോള്‍ പൊലിസ് മറിച്ചൊന്നും ചിന്തിക്കാതെ ഫുള്‍ ബിരിയാണി തന്നെ സ്റ്റേഷനിലെത്തിച്ചു.
നല്ല ചായ വാങ്ങിത്തന്നാല്‍ വേറെ മോഷണ കേസുകളും പറയാമെന്നു പറഞ്ഞ പ്രതി ഇടക്കൊച്ചിയിലെ സ്‌കൂളില്‍ നടത്തിയ മോഷണമുള്‍പ്പെടെയുള്ള കാര്യം കുറ്റസമ്മത മൊഴിയായി നല്‍കുകയായിരുന്നു. മുമ്പ് തലശ്ശേരിയില്‍ സിദ്ദിഖിന് മോഷണ മുതലുകള്‍ സൂക്ഷിക്കാന്‍ സ്വന്തമായി ഗോഡൗണും സാധനങ്ങള്‍ കൊണ്ടുപോകാന്‍ സ്വന്തമായി ഒരു ഓട്ടോറിക്ഷയും ഉണ്ടായിരുന്നു. അരുണിനെയും സിദ്ദിഖിനെയും ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."