HOME
DETAILS

പഞ്ചായത്ത് ശശാക്തീകരണ്‍ പുരസ്‌കാരം വീണ്ടും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്

  
backup
April 10 2018 | 05:04 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b6%e0%b4%b6%e0%b4%be%e0%b4%95%e0%b5%8d%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b5%8d%e2%80%8d


ശ്രീകൃഷ്ണപുരം: കേന്ദ്ര സര്‍ക്കാര്‍ ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങളുടെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി നല്‍കി വരുന്ന ദീനദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശശാക്തീകരണ്‍ പുരസ്‌കാരത്തിന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വീണ്ടും അര്‍ഹത നേടി.
2016-17 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ശ്രീകൃഷ്ണപുരത്തെ തെരഞ്ഞെടുത്തത്.
25 ലക്ഷം രൂപ അവാര്‍ഡ് തുകയും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. പഞ്ചായത്തീരാജ് നിയമത്തിന് ഭരണഘടന ഭേദഗതി നിലവില്‍ വന്നതിന്റെ ഓര്‍മദിനമായ ഏപ്രില്‍ 24ന് പഞ്ചായത്ത് ദിനമായി കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
ഏപ്രില്‍ 23, 24 തിയ്യതികളില്‍ മധ്യപ്രദേശിലെ ജബല്‍പൂരില്‍ വച്ചാണ് ഈ വര്‍ഷത്തെ പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ നിന്ന് കൊല്ലം ജില്ലാ പഞ്ചായത്ത്, ശ്രീകൃഷ്ണപുരം (പാലക്കാട്), നെടുമങ്ങാട് (തിരുവനന്തപുരം) ബ്ലോക്ക് പഞ്ചായത്തുകള്‍, ശാസ്താംകോട്ട (കൊല്ലം), ബുധനൂര്‍ (ആലപ്പുഴ), മാറാഞ്ചേരി (മലപ്പുറം) എന്നീ തദ്ദേശ സ്വയംഭരണങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
കേരള സര്‍ക്കാറിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര പഠനസംഘമായ മധ്യ പ്രദേശില്‍ നിന്നുള്ള മഹിള ചേതന മഞ്ച് എന്ന ഏജന്‍സിയാണ് കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങളെ വിലയിരുത്തി പഠന റിപ്പോര്‍ട്ട് നല്‍കിയത്.
കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ഐ.എ.വൈ, എം.കെ.എസ്.പി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ദേശീയ സമ്പാദ്യ പദ്ധതി എന്നിവയുടെ നടത്തിപ്പ്, പ്ലാന്‍ ഫണ്ട് വിനിയോഗം, ബ്ലോക്ക് പഞ്ചായത്തിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍, നൂതന പദ്ധതികള്‍, പട്ടികജാതി, വനിത, ഭിന്നശേഷി, കുട്ടികള്‍ എന്നീ പ്രത്യേക വിഭാഗക്കാര്‍ക്കായി നടത്തിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഇടപെടല്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് ബ്ലോക്ക് പഞ്ചായത്തിനെ ദേശീയാംഗീകാരത്തിനായി പരിഗണിച്ചത്.
ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കിയ സുഭദ്രം, പാലിയേറ്റീവ് സെക്കന്‍ഡറി യൂനിറ്റ് പ്രവര്‍ത്തനത്തിനായുള്ള സമന്വയ, വൃക്കരോഗികള്‍ക്കായുള്ള തണല്‍ പദ്ധതി, വയോജനങ്ങള്‍ക്കായുള്ള സൗഖ്യം, മനോരോഗികള്‍ക്കായുള്ള സ്വാസ്ഥ്യം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള അയ്യങ്കാളി പഠനകേന്ദ്രങ്ങള്‍, പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള ശുദ്ധജല വിതരണ പദ്ധതി തെളിനീര്‍, കൗമാര പ്രായക്കാര്‍ക്കായുള്ള സ്‌നേഹിത, നെല്‍ക്കൃഷിക്കാര്‍ക്കായുള്ള സമൃദ്ധി പദ്ധതി, ക്ഷീരകര്‍ഷകരെ ലക്ഷ്യമിട്ടുള്ള ഗോശ്രിപദ്ധതി, വികസന വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ചെറുകാട് സമാരക വായനശാല, പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കുന്നതിനുള്ള അക്ഷരമിത്രം പദ്ധതി, വിദ്യാലയങ്ങളെ കോര്‍ത്തിണക്കിയുള്ള നന്മ @ സ്‌കൂള്‍ പദ്ധതി, ശുചിത്വ മേഖലയിലെ ശുചിത്വ മിത്ര, വനിതകള്‍ക്കായുള്ള മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയായ സുഭിക്ഷ എന്നിവ പ്രസ്തുത വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് ഇടപെടലായിരുന്നു.
കൂടാതെ കരാകുര്‍ശ്ശിയിലെ പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, കടമ്പഴിപ്പുറത്തെ അന്ധരുടെ തൊഴില്‍ കേന്ദ്രം, കോട്ടപ്പുറത്തെ അന്ധവിദ്യാലയത്തിനു നല്‍കുന്ന പിന്തുണ, ഖാദി നെയ്ത്ത് രംഗത്ത് വനിതകള്‍ക്ക് തൊഴില്‍ ഏര്‍പ്പെടുത്തുന്നതിന് നടത്തിയ ഇടപെടലുകള്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രത്യേക പരാമര്‍ശം നേടിയ പരിപാടികളായിരുന്നു.
ബ്ലോക്ക് പഞ്ചായത്തിനെ ഈ അംഗീകാരത്തിലേക്ക് നയിച്ചതിനു പുറകില്‍ കരുത്തായി പ്രവര്‍ത്തിച്ച എല്ലാ സുമനസുകള്‍ക്കും പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍, സെക്രട്ടറി കെ. മൊയ്തു കുട്ടി നന്ദി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  17 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  20 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  33 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  41 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago