HOME
DETAILS

ഹാദിയാ കേസ്: ഹൈക്കോടതിയുടെ തെറ്റുകള്‍ സുപ്രിംകോടതി തിരുത്തിയെന്ന് അഡ്വ. ഹാരിസ് ബീരാന്‍

  
backup
April 10 2018 | 12:04 PM

hadiya-case-adv-haris-beeran

ന്യൂഡല്‍ഹി: ഹാദിയാ കേസില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നീതിനിഷേധം നിറഞ്ഞതും നിയമപിന്‍ബലമില്ലാത്തുമായ വിധിയെ തിരുത്തുകയാണ് സുപ്രിംകോടതി ചെയ്തതെന്ന് കേസിലെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അഭിപ്രായപ്പെട്ടു. ഇതാണ് നിയമം എന്നു സുപ്രിംകോടതി ഹൈക്കോടതിക്കു കാണിച്ചുകൊടുത്തിരിക്കുന്നു.

ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം ഏതൊരു പൗരനുമുള്ള മൗലികമായ അവകാശം ഹാദിയക്ക് നിഷേധിക്കപ്പെട്ടു. അവരുടെ സ്വകാര്യകാര്യങ്ങളില്‍ വരെ ഹൈക്കോടതി ഇടപെട്ടു. ഇതെല്ലാം ഗുരുതര നിയമ വീഴ്ചയായിട്ടാണ് സുപ്രിംകോടതി കണ്ടെത്തിയിരിക്കുന്നത്. ഇതു കേസിന്റെ തുടക്കംമുതല്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയ കാര്യമാണെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.

ഒരു ഹേബിയസ് കോര്‍പസ് ഹരജിയില്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയുടെ സ്വകാര്യ കാര്യങ്ങളില്‍ ഇടപെട്ട് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിക്കാന്‍ പാടില്ലായിരുന്നു. ഹരജിയില്‍ പറഞ്ഞ വ്യക്തിയെ കോടതിയില്‍ ഹാജരാക്കി, അവരുടെ നിലപാട് അറിഞ്ഞ ശേഷം അതനുസരിച്ച് നടപടിയെടുക്കുകയാണ് ഒരു കോടതി ചെയ്യേണ്ടത്. ഇവിടെ അതുണ്ടായില്ല. അത് ഏറ്റവും വലിയ നിയമലംഘനമാണ്.

കേസില്‍ ഒരുഘട്ടത്തില്‍ സുപ്രിംകോടതി എന്‍.എ.ഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇപ്പോള്‍ അവര്‍ക്ക് തന്നെ അതുവേണ്ടിയിരുന്നില്ല എന്നു തോന്നല്‍ ഉളവാക്കുന്നതാണ് അവസാന ഖണ്ഡികയിലെ പരാമര്‍ശങ്ങള്‍. എന്‍.ഐ.എ അവരുടെ നിയമത്തില്‍ പറഞ്ഞ അധികാപരിധിക്കുള്ളില്‍ നിന്നു മാത്രമെചെയ്യാന്‍ പാടുള്ളൂ. അതുപോലെ വിവാഹം പോലുള്ളതില്‍ ഇടപെടരുതെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതീക്ഷിച്ച വിധി തന്നെ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഇതു വളരെ സ്വാഗതാര്‍ഹമാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago