നാട്ടുകാര്‍ പൊതുമരാമത്ത് എ.ഇയെ ഉപരോധിച്ചു
സുല്‍ത്താന്‍ ബത്തേരി: റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയറെ ഉപരോധിച്ചു. തോമാട്ടചാല്‍-കരിങ്ങലോട്-പുറ്റാട്, മേപ്പാടി റോഡ് നന്നാക്കാത്തില്‍ പ്രതിഷേധിച്ചാണ് അമ്പലവയല്‍ പഞ്ചായത്തിലെ പുറ്റാട്, ഇരുട്ടറകൊല്ലി, മലയച്ചന്‍കൊല്ലി പ്രദേശവാസികള്‍ പൊതുമരാമത്ത് വകുപ്പ് സുല്‍ത്താന്‍ ബത്തേരി സബ് ഡിവിഷന്‍ ഓഫിസിലെത്തി എ.ഇ യെ ഉപരോധിച്ചത്.
ഇന്നലെ രാവിലെ 10.30ഓടെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രദേശവാസികള്‍ ഉപരോധ സമരം നടത്തിയത്. 2012ല്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് റോഡാണ് തോമാട്ടചാല്‍-കരിങ്ങലോട്-പുറ്റാട്, മേപ്പാടി റോഡ്.
ഇതില്‍ ഇരുട്ടറകൊല്ലി മുതല്‍ മലയച്ചന്‍കൊല്ലിവരെ വരുന്ന ആറ് കിലോമീറ്റര്‍ 200 മീറ്റര്‍ ദൂരം കാല്‍നടയാത്ര പോലും സാധ്യമാവാതെ തകര്‍ന്നുകിടക്കുകയാണ്. ഇത് നന്നാക്കണമെന്നാവശ്യപെട്ട് പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. പ്രദേശത്തെ ഗോത്രവര്‍ഗ കുടുംബങ്ങളടക്കം 500-ാളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
എന്നിട്ടും റോഡ് ഗതാഗത യോഗ്യമാക്കാന്‍ അധികതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയത്. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
സ്ത്രീകളടക്കം ഉപരോധത്തില്‍ പങ്കെടുത്തു. പിന്നീട് നേതാക്കളും അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ഇന്ന് രാവിലെ റോഡ് സന്ദര്‍ശിച്ച് ജനങ്ങളുമായി ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ എടുക്കാമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
ഉപരോധത്തിന് അമ്പലവയല്‍ പഞ്ചായത്താഗംങ്ങളായ സുനിതാ സുരേന്ദ്രന്‍, സുനിതാ ദാസന്‍ നേതാക്കളായ ബേബി വര്‍ഗീസ്, സൈനു, ജയശങ്കര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."