HOME
DETAILS

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

  
September 24, 2024 | 5:29 AM

special-branch-report-that-adgp-interfered-in-pooram-regulations

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി എ.ഡി.ജി.പി അജിത്കുമാര്‍ ഇടപെട്ട് മാറ്റങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ട്. പൂരം നിയന്ത്രണങ്ങളില്‍ എ.ഡി.ജി.പി ഇടപെട്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിനായി പൂരത്തിന് മൂന്ന് ദിവസം മുന്‍പ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പൂരസ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങള്‍ വരുത്താന്‍ ഇത് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പൂരദിവസം തൃശൂരിലുണ്ടായിരുന്ന അദ്ദേഹം പ്രശ്‌നം രൂക്ഷമായതോടെ 2 തവണ പൂരസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പുലര്‍ച്ചെ മൂന്നരയോടെ മടങ്ങി. ഇതിനു ശേഷം അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ആക്ഷേപമുണ്ട്. എ.ഡി.ജി.പി തങ്ങിയത് തൃശൂര്‍ പൊലീസ് അക്കാദമിയിലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അതേസമയം, തൃശൂര്‍ പൂരം അലങ്കോലമായത് സംബന്ധിച്ച് എ.ഡി.ജി.പി അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരേ സി.പി.ഐ വിമര്‍ശനം ശക്തമാക്കുന്നതിനിടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. 1200 പേജുള്ള റിപ്പോര്‍ട്ടിലെ ഏതാനും ഭാഗങ്ങള്‍ പുറത്തുവരികയും അത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സി.പി.ഐ നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ട് എ.ഡി.ജി.പി അജിത് കുമാര്‍ തിടുക്കപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, ആഭ്യന്തര സെക്രട്ടറി കൂടി കണ്ടശേഷം ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തും. അതിനുശേഷമാകും റിപ്പോര്‍ട്ട് എന്ന് പുറത്തുവിടണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.

റിപ്പോര്‍ട്ട് സംബന്ധിച്ച് സി.പി.ഐ നേതാവും തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ് സുനില്‍കുമാര്‍ സംസ്ഥാന പൊലിസ് മേധാവിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനുള്ള മറുപടിയെന്ന നിലയില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്ന സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

Kerala
  •  10 days ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  10 days ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  10 days ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  10 days ago
No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  10 days ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  10 days ago
No Image

'സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ..'; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാന്റെ മാന്യമായ മടക്കം!

Football
  •  10 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

Kerala
  •  10 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  10 days ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  10 days ago