ജലം ശുദ്ധമായി ഒഴുകട്ടെ; പൂനൂര്‍പുഴ യാത്രയില്‍ നാടൊരുമിച്ചു
താമരശേരി: ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ മൂന്നുദിവസങ്ങളിലായി നടന്ന പുഴയാത്ര സമാപിച്ചു. മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ച പൂനൂര്‍ പുഴയെ സംരക്ഷിക്കാന്‍ ചീടിക്കുഴി മുതല്‍ പൂനൂര്‍ വരെ 12 കിലോമീറ്റര്‍ ദൂരം നടത്തിയ ശുചീകരണ പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടണ്ട് ശ്രദ്ധേയമായി.
പൂനൂര്‍ ടൗണില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അഞ്ചു പുഴകളുടെ സംരക്ഷണത്തിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. മാമ്പുഴ, കുറ്റ്യാടിപ്പുഴ, രാമന്‍പുഴ, മഞ്ഞപ്പുഴ, പൂനൂര്‍ പുഴ എന്നിവയാണിത്. പഞ്ചായത്തുകളുടെയും കോര്‍പറേഷന്റെയും സഹകരണത്തോടെ ഹരിതകേരളാ മിഷനില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുഴകളോട് നാം ചെയ്ത അത്രിക്രമത്തിനു പ്രായശ്ചിത്തമായി ശുചീകരണപ്രവൃത്തികളില്‍ ഏര്‍പ്പെട്ട് പുഴയിലെ മാലിന്യം നീക്കം ചെയ്യാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. കുറഞ്ഞ വര്‍ഷം കൊണ്ടണ്ടാണ് പുഴകള്‍ക്ക് നാശം സംഭവിച്ചത്. പുതുതലമുറയിലുള്ള കുട്ടികള്‍ക്ക് പുഴയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടെണ്ടങ്കിലും മുതിര്‍ന്നവരുടെ തിരിച്ചറിവില്ലാത്ത പ്രവര്‍ത്തനം പ്രകൃതിക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൂനൂര്‍പുഴ കൈയേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുഴശുചീകരണത്തില്‍ പങ്കാളികളായ പുഴ സേനാംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഉപഹാരവും ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് അധ്യക്ഷനായി.
നജീബ് കാന്തപുരം, പി.എസ് മുഹമ്മദലി, നിധീഷ് കല്ലുള്ളതോട്, ഹരിത കേരള മിഷന്‍ കോഡിനേറ്റര്‍ പ്രകാശന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, പി.പി ഗഫൂര്‍, വി.ഒ.ടി അബ്ദുറഹിമാന്‍, പ്രദീപന്‍, കെ. ഉസ്മാന്‍മാസ്റ്റര്‍, അജിത് കുമാര്‍, കെ.ടി രിഫായത്ത്, സലീം വട്ടക്കണ്ടണ്ടി, ഷമീര്‍ ബാവ, പുല്ലടി റസാഖ്, സി.പി റഷീദ്, കെ.കെ മുനീര്‍, ഫസല്‍ വാരിസ്, എം.പി അഷ്‌റഫലി, സിദ്ദീഖ് സ്‌കൈവേ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."