HOME
DETAILS

റേഡിയോ കോളര്‍ കൊമ്പനെ കാടുകയറ്റി

  
backup
April 11 2018 | 03:04 AM

%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%86-%e0%b4%95%e0%b4%be

വടക്കനാട്: വടക്കനാട് മേഖലയില്‍ നിത്യശല്യമായി മാറിയ വടക്കനാട് കൊമ്പനെ കാടു കയറ്റി. മുപ്പതംഗ വനം വകുപ്പ് സംഘം മുത്തങ്ങ ആനപന്തിയിലെ കുങ്കിയാനകളായ പ്രമുഖ, കുഞ്ചു എന്നീ ആനകളുടെ സഹായത്തോടെയാണ് കൊമ്പനെ ഉള്‍വനത്തിലേക്ക് തുരത്തിയത്.

വടക്കനാട് വന മേഖലയില്‍ നിന്ന് നാലു കിലോമീറ്റര്‍ ഉള്‍വനത്തിലായി കര്‍ണാടകയിലെ ബന്ദിപ്പൂര് മേഖലയിലെ ബന്ദുവാടി വനാതിര്‍ത്തിയിലേക്കാണ് ഇന്നലെ വൈകിട്ട് നാലരയോടെ ആനയെ തുരത്തിയത്. വയനാട് വന്യജീവിസങ്കേതം മേധാവി എന്‍.ടി സാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ആനയെ കാടു കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന വടക്കനാട് ആനപന്തി കോളനി വനമേഖലയില്‍ ഉണ്ടെന്ന് രാവിലെ ലൊക്കേറ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പിന്തുടരുകയായിരുന്നു. രാവിലെ തുടങ്ങിയ ദൗത്യം വൈകിട്ടോടെയാണ് അവസാനിച്ചത്. കുറിച്യാട് റെയ്ഞ്ച് ഓഫിസര്‍ ബാബുരാജ്, ബത്തേരി റെയ്ഞ്ച് ഓഫിസര്‍ ആര്‍ കൃഷ്ണദാസ്, മുത്തങ്ങ റെയ്ഞ്ചറും എലിഫന്റ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസര്‍ ചാര്‍ജ്ജുമുള്ള അജയ്‌ഘോഷ്്്, ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരായ ശശികുമാര്‍, രാജു, ഡബ്ല്യു.ഡബ്ല്യൂ.എഫ് പ്രവര്‍ത്തകരായ സലീം, ഹരിത എന്നിവര്‍ ഉദ്യമത്തിന് നേതൃത്വത്തം നല്‍കി. ആനയെ കാടുകയറ്റിയതോടെ പ്രദേശവാസികള്‍ക്ക് താല്‍ക്കാലിക സമാധാനമായിരിക്കുകയാണ്.

നിരന്തരമായി പ്രദേശത്തിറങ്ങിയിരുന്നു കൊമ്പന്‍ വ്യാപക നാശമാണ് വരുത്തിയിരുന്നത്. ആനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശല്യക്കാരനായ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന സിഗ്നല്‍ പ്രകാരം ആനയുടെ സഞ്ചാരമാര്‍ഗം കണ്ടെത്തി കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്നത് തടയാമെന്നായിരുന്നു കണക്ക്കൂട്ടല്‍. എന്നാല്‍ കൊമ്പന്‍ വീണ്ടും മേഖലയിലെ നിരന്തര സാന്നിധ്യമാകുകയായിരുന്നു.

ഇതിനിടെ പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപെട്ട് വടക്കനാട് ഗ്രാമസംരക്ഷണ സമിതി ബത്തേരിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡണ്‍ ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം സമരം നടത്തി. തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചര്‍ച്ചയില്‍ വടക്കനാട് മേഖലയില്‍ ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാമെന്ന് ഉറപ്പുനല്‍കി.
ഇതനുസരിച്ച് പ്രദേശത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കാടിറങ്ങുന്ന റേഡിയോകോളര്‍ ഘടിപ്പിച്ച കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് വനം വകുപ്പിന്റെ ഉന്നതാധികാരികള്‍ക്ക് ഡി.എഫ്.ഒ കത്ത് നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago