HOME
DETAILS
MAL
വിഷുവിന് സി.പി.എമ്മിന്റെ ആയിരം ജൈവപച്ചക്കറി ചന്തകള്‍
backup
April 11 2018 | 19:04 PM
തിരുവനന്തപുരം: വിഷുവിനോടനുബന്ധിച്ചു വിവിധജില്ലകളിലായി സി.പി.എം ആയിരം ജൈവപച്ചക്കറി ചന്തകള്‍ തുറക്കും. പാര്‍ട്ടിയുടെ ജൈവ പച്ചക്കറി കൃഷി പ്രചാരണത്തിന്റെ ഭാഗമാണിത്. 2015 മുതല്‍ സി.പി.എം വിഷുവിപണി നടത്തിവരുന്നുണ്ട്.
വിവിധ സര്‍വിസ് സഹകരണ ബാങ്കുകളുടെയും സന്നദ്ധസംഘടനകളുടെയും പാര്‍ട്ടി ഘടകങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കുന്ന ജൈവവിപണിയില്‍ പ്രാദേശികമായി ഉല്പാദിപ്പിച്ച വിഷരഹിത പച്ചക്കറി ലഭിക്കും. ഇന്നലെ മുതല്‍ 15 വരെ ചെങ്ങന്നൂരില്‍ 'വിഷുക്കണി 2018' എന്ന പേരില്‍ വിപണി ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ കാര്‍ഷിക സ്വയംപര്യാപ്തതയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കുമായി നടപ്പാക്കുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ നാട്ടുകാരുടെയും സഹായസഹകരണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."